കാലാവസ്ഥ മാറ്റം കൊണ്ട് പലർക്കും മുടികൊഴിച്ചിൽ വളരെ അമിതമായി അനുഭവപ്പെട്ടേക്കാം ഈ സമയങ്ങളിൽ എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറ്റാൻ സാധിക്കുന്നില്ല എന്നാൽ നിങ്ങൾ വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു മരുന്ന് ഉണ്ട് ഇത് ദിവസവും നിങ്ങളും മുടിയിൽ തേക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ നിൽക്കുകയും.
മാത്രമല്ല പോയ മുടികളെല്ലാം വീണ്ടും വളർന്നുവന്ന പഴയ രീതിയിൽ തന്നെ തലമുടി നന്നായി വരികയും ചെയ്യും എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരുപിടി തുളസിയുടെ ഇല ഇട്ട് പനിക്കൂർ ഒരു പിടി ആര്യവേപ്പിന്റെ ഇല ഒരു കപ്പ് വെളിച്ചെണ്ണ ചേർത്ത് നന്നായി അരച്ചെടുക്കുക .
ശേഷംഒരു ചൂടാക്കി അതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തു കൊടുക്കുക ശേഷം ഒരു കപ്പ് വെളിച്ചെണ്ണ കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക ചെറിയ തീയിൽ വെച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തിളക്കുന്നത് വരെ ഇളക്കി കൊടുക്കുക നന്നായി തിളച്ചു വരുമ്പോൾ രണ്ട് ടീസ്പൂൺ കരിംജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം രണ്ട് ടീസ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക. മൂന്ന് ടീസ്പൂൺ നീലയമരി പൊടി ചേർത്തു കൊടുക്കുക. 10 മിനിറ്റോളം നന്നായി ചൂടാക്കിയതിനു ശേഷം ഓഫ് ചെയ്യുക. ചെറുതായി ചൂടാറുന്നത് വരെയും ഇളക്കിക്കൊണ്ടിരിക്കുക ശേഷം ഒരു രാത്രി മുഴുവൻ അത് അടച്ചു മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റി വയ്ക്കാവുന്നതാണ്. ഈ ശുദ്ധമായ എണ്ണ നിങ്ങൾ ദിവസവും തലയിൽ തേച്ച് കുളിക്കുകയാണെങ്കിൽ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇനി പേടി വേണ്ട. Credit : Healthies & beauties