നമ്മുടെ വീട്ടിൽ അടുക്കളയിൽ ആയാലും മറ്റു മുറികളിൽ ആയാലും മഴക്കാലം ആകുമ്പോൾ ധാരാളം ഉറുമ്പുകളെ കാണാറുണ്ട് മിക്കപ്പോഴും നമ്മുടെ വീടുകളിൽ ഉറുമ്പുകളെ കാണാം ചിലപ്പോൾ ഭക്ഷണപദാർത്ഥങ്ങളിലും അവ വന്നിരിക്കാം അതുകൊണ്ട് തന്നെ അവയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വളരെ ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് കർപ്പൂരമാണ് ആദ്യം കുറച്ചു കറുപ്പൂരം എടുത്ത് നല്ലതുപോലെ പൊടിക്കുക,
ശേഷം അത് ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്യുക ഈ വെള്ളത്തിൽ നിങ്ങൾ പൊടി മുക്കിയോ അല്ലെങ്കിൽ അതൊരു സ്പ്രേ കുപ്പിയിലാക്കിയോ എല്ലാമാണ് ഉറുമ്പ് വരുന്നത് അവിടെയെല്ലാം തുടച്ചു കൊടുക്കുകയോ സ്പ്രൈ ചെയ്തുകൊടുക്കുകയും ചെയ്യുക കൂടാതെ ഇത് ഊണ് മേശയിൽ കുറച്ച് തെളിച്ചതിനുശേഷം തുടക്കുകയാണെങ്കിൽ വരുന്നത് ഒഴിവാക്കാനായി സാധിക്കും അടുക്കളയിലും നിങ്ങൾക്ക് ഇത് ഉപയോഗിച്ചുകൊണ്ട് തുടച്ചെടുക്കാവുന്നതാണ് സുഗന്ധം ഉണ്ടാവുകയും മാത്രമല്ല ഈച്ച വരാതെ ഇരിക്കുകയും ചെയ്യും.
അടുത്ത ഒരു ടിപ്പ് ചില്ലു ഗ്ലാസുകളിൽ പെട്ടെന്ന് കറ പിടിക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ അതിന്റെ കറ പെട്ടെന്ന് കളയുന്നതിന് വേണ്ടി നമുക്ക് കുറച്ച് പേസ്റ്റ് ഉപയോഗിച്ച് കഴുകിയാൽ വളരെയധികം ഉപകാരപ്രദമാണ് മാത്രമല്ല വീട്ടിൽ ദിവസവും ഉപയോഗിക്കുന്ന കത്തി തുരുമ്പ് പിടിക്കാതെ കുറെ നാൾ ഇരിക്കുന്നതിന് വേണ്ടിയും നമുക്ക് പേസ്റ്റ് ഉപയോഗിച്ച് കൊണ്ട് കഴുകാവുന്നതുമാണ് പേസ്റ്റിന്റെ കാര്യമായ കവറിന്റെ ഉള്ളിലേക്ക് കത്തികൾ ഇറക്കിവെച്ച് സൂക്ഷിക്കാവുന്നതാണ്.
അടുത്തതായി ഭക്ഷണപദാർത്ഥങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളെയും അകറ്റുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഒരു പാത്രത്തിൽ കുറച്ച് പഴം ചെറുതായി നുറുക്കുക അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചതിനുശേഷം ആ പാത്രം ഒരു പേപ്പർ ഉപയോഗിച്ചുകൊണ്ട് പൊതിയുക ശേഷം കുറച്ച് ഹോളുകൾ അതിലേക്ക് ഇട്ടു കൊടുക്കുക ഭക്ഷണങ്ങളിൽ വന്നിരിക്കുന്ന ചെറിയ ഈച്ചകൾ അതിലേക്ക് ആകർഷിക്കപ്പെട്ട ചത്തു പോകുന്നത് ആണ്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Video credit : Prarthana’ s world