Making Of Tasty Soft Dosa : രാവിലെ ബ്രേക്ക്ഫാസ്റ്റിനെ മിക്കവാറും വീട്ടമ്മമാർ തയ്യാറാക്കുന്നത് ദോശയാണ് കാരണം എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കും കൂടാതെ അതിന്റെ കൂടെ ഒരു ചട്നി മാത്രം മതി രുചികരമായ കഴിക്കുവാൻ അതുകൊണ്ടുതന്നെ മലയാളികൾ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രാതൽ ഭക്ഷണവും ആണ് ദോശ. പക്ഷേ ദോശയുടെ മാവ് വളരെ കൃത്യമായി തയ്യാറാക്കിയില്ല എങ്കിൽ ദോശ സോഫ്റ്റ് ആയി ലഭിക്കുകയില്ല മാത്രമല്ല അതിനു യാതൊരു രുചിയും ഉണ്ടാവുകയില്ല.
എങ്ങനെയാണ് യാതൊരു കുഴപ്പവുമില്ലാതെ കൃത്യമായ രീതിയിൽ ദോശമാവ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ പാത്രത്തിലേക്ക് ഒരു കപ്പ് പച്ചരി എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ഒരു നുള്ള് ഉലുവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കഴുകി വൃത്തിയാക്കി വീണ്ടും വെള്ളമൊഴിച്ച് കുതിരാനായി മാറ്റിവയ്ക്കുക നന്നായി കുതിർന്നു വന്നതിനു ശേഷം ആ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
അതോടൊപ്പം തന്നെ അരക്കപ്പ് ചോറ് 3 ചുവന്നുള്ളി അര ടീസ്പൂൺ പഞ്ചസാര ശേഷം തലേദിവസം എടുത്തുവെച്ചാൽ തേങ്ങാവെള്ളം അരക്കപ്പ് എന്നിവയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് ആവശ്യമെങ്കിൽ വെള്ളം മാറ്റിവച്ചത് ചേർത്തുകൊടുക്കാവുന്നതാണ്.
ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. കുറഞ്ഞത് ആറുമണിക്കൂർ നേരം കഴിഞ്ഞ് തുറന്നു നോക്കുകയാണെങ്കിൽ നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം. സ്നേഹം നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് വീണ്ടുംയോജിപ്പിക്കുക അതിനുശേഷം സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ തയ്യാറാക്കാവുന്നതാണ്. Credit : Sruthis kitchen