Easy Way To Make Tasty Pazham Pori : മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട നാലുമണി പലഹാരങ്ങളിൽ ഒന്നാണ് പഴംപൊരി നല്ല ചൂട് ചായക്കൊപ്പം പഴംപൊരി കഴിക്കുന്നതിന്റെ സുഖം അറിയാത്ത മലയാളികൾ ഉണ്ടാവില്ല ഈ പഴംപൊരി നമ്മൾ വീട്ടിലും തയ്യാറാക്കാറുണ്ട് എന്നാൽ മറ്റ് തട്ടുകടകളിൽ നിന്നും കഴിക്കുന്ന രീതിയിലുള്ള പഴംപൊരി നമുക്ക് ചിലപ്പോൾ തയ്യാറാക്കാൻ സാധിക്കണം എന്നില്ല മാത്രമല്ല ഇതിനൊരുപാട് എണ്ണയുടെ ആവശ്യമുണ്ട്.
ഇപ്പോൾ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് പലപ്പോഴും പഴംപൊരി കഴിക്കാൻ സാധിക്കാതെയും വരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല അദ്ദേഹം എണ്ണ കുടിക്കാത്ത രീതിയിൽ നമുക്ക് പഴംപൊരി തയ്യാറാക്കാവുന്നതേയുള്ളൂ. അതിനായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്തു കൊടുക്കുക.
ശേഷം രണ്ട് ഏലക്കായ മൂന്ന് ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പ് രണ്ട് കപ്പ് മൈദ ഒരു ടീസ്പൂൺ അരിപ്പൊടിയും ഒരു ടീസ്പൂൺ തൈര് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ചോറ് ചേർക്കുക വീണ്ടും നന്നായി അരച്ചെടുക്കുക ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരുപിടി തേങ്ങ ചിരകിയത് കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
നല്ലതുപോലെ കട്ടിയായി തന്നെ ഇരിക്കേണ്ടതാണ്. ശേഷം മുറിച്ചു വച്ചിരിക്കുന്ന പഴം ഓരോന്നായി മാവിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മാവിൽ പൊതിഞ്ഞ പഴംപൊരി ഓരോന്നായി കൊടുക്കുക. നല്ലതുപോലെ പൊന്തി വരുന്നതും കാണാം അതുപോലെ തന്നെ അധികം എണ്ണ കുടിക്കുകയും ഇല്ല. ഇതുപോലെ തയ്യാറാക്കു. Credit : Sruthis kitchen