Making Of Spicy Chilly Chammanthi : നമ്മളിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാത്തവർ വളരെയധികം ചുരുക്കം ആയിരിക്കും കാരണം അവിടെ കിട്ടുന്ന ഭക്ഷണങ്ങൾക്ക് വളരെയധികം രുചി കൂടുതലായിരിക്കും. അതിൽ തന്നെ ദോശ ഇഡലി എന്നിവ കഴിക്കുന്നതിനു വേണ്ടി ഒരു സ്പെഷ്യൽ മുളക് ചമ്മന്തി ലഭിക്കാറുണ്ടല്ലോ അത് നമുക്ക് ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.
ഒട്ടുംതന്നെ രുചി പോകാത്ത രീതിയിൽ. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കുക ശേഷം 10 വറ്റൽ മുളക് കുരുവെല്ലാം കളഞ്ഞതിനുശേഷം നല്ലതുപോലെ വറുത്തെടുത്ത് കോരി മാറ്റുക ശേഷം അതേ പാനിലേക്ക് മൂന്ന് തക്കാളി ചതുരത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക.
അതോടൊപ്പം തന്നെ 10 വെളുത്തുള്ളിയും ചേർത്തു കൊടുക്കുക ശേഷം അത് നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുള്ളി പിഴിഞ്ഞത് ഒഴിച്ചു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക.
ഇതേസമയം വറുത്തുവച്ചിരിക്കുന്ന വറ്റൽ മുളക് കൈകൊണ്ട് ഉടച്ച് എടുക്കുക. ശേഷം തക്കാളി എല്ലാം നല്ലതുപോലെ തവി ഉപയോഗിച്ച് ഉടച്ച് എടുക്കുക ശേഷം അതിലേക്ക് മുളകും ചേർത്ത് കൊടുക്കുക. പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Mia kitchen