അടുക്കളയിൽ എല്ലാം തന്നെ രാത്രി സമയങ്ങളിൽ കടന്നുവരുന്ന ഒന്നാണ് പാറ്റകൾ ഇവ വളരെ ചെറുതാണെങ്കിലും വളരെയധികം അപകടകാരികളാണ്. ഇത് പലതരത്തിലുള്ള അസുഖങ്ങളിലേക്ക് വഴിവയ്ക്കും അതുകൊണ്ടുതന്നെ നമ്മൾ എത്ര വൃത്തിയാക്കിയ പാത്രങ്ങളായാലും ഇവ വന്നാൽ കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്.
അതുകൊണ്ടുതന്നെ ഇവയെ തുരത്തുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് പലതരത്തിലുള്ള സാധനങ്ങൾ ലഭ്യമാണ് അവയിൽ പലതും വിഷാംശം അടങ്ങിയതാണ് ചിലപ്പോൾ കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ അതൊന്നും തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നാൽ വളരെ ഫലപ്രദമായ രീതിയിൽ ഒട്ടുംതന്നെ വിഷമില്ലാത്ത രീതിയിൽ നമുക്ക് പാറ്റകളെ ഓടിക്കാം.
അതിനായി ഒരു ടീസ്പൂൺ പഞ്ചസാര ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പാറ്റകൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ ഇട്ടുകൊടുക്കുക. ഇത് നിങ്ങൾ തുടർച്ചയായി ഒരു ആഴ്ചയെങ്കിലും ചെയ്യേണ്ടതാണ് എങ്കിൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.
ഇത് വീട്ടിൽ തന്നെ വെച്ച് അവയെ കൊല്ലുന്നതിന് വേണ്ടിയുള്ള ഒരു സ്പെഷ്യൽ ടിപ്പാണ് എല്ലാവരും ചെയ്തു നോക്കണേ. കൂടാതെ മറ്റൊരു മാർഗം പഞ്ചസാരയിലേക്ക് കുറച്ച് ബോറിക് ആസിഡ് ചേർത്തു കൊടുത്ത് ഇതുപോലെ ചെയ്യുകയാണെങ്കിൽ കൂടിയും പാറ്റകളെ നമുക്ക് വളരെ വേഗത്തിൽ കൊല്ലാനായി സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health