2002ൽ കമൽ സംവിധാനം ചെയ്ത പുതുമുഖങ്ങളെ നമ്മൾ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമയിലേക്ക് കടന്നു വന്ന ഭാവനയുടെ ചിത്രമാണ് താഴെ കാണുന്നത്. ആദ്യ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഭാവന പിന്നീട് മലയാള സിനിമയുടെ പ്രധാന ഭാഗങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ഭാവന വേഷമിട്ടു. തന്റെ പതിനാറാം വയസ്സിലാണ് ചലച്ചിത്രരംഗത്തേക്ക് ഭാവന കടന്നുവരുന്നത്.
ആദ്യ ചിത്രത്തിൽ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. 2005 പുറത്തിറങ്ങിയ ദൈവനാമത്തിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നടയിലും തന്റെതായ വ്യക്തിമുദ്ര താരം പതിപ്പിച്ചു. മലയാളികൾ എന്നും മടുക്കാതെ കാണുന്ന സിഐഡി മൂസ ക്രോണിക് ബാച്ച്ലർ എന്നീ ചിത്രങ്ങളുടെ നായികയാണ് ഭാവന.
2018 ലാണ് ഭാവന വിവാഹിതയാവുന്നത്. കുറച്ചുകാലം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും ടെലിവിഷനുകളിൽ സജീവമാവുകയാണ് താരം. ഒരുപാട് ആരാധകരാണ് ഭാവനക്ക് ഉള്ളത്. വീണ്ടും സിനിമകളിലേക്ക് മലയാളികളുടെ പ്രിയ നടി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാള എല്ലാ സിനിമയിലെ മുൻനിര നായകന്മാരോടൊപ്പവും അഭിനയിക്കാൻ സാധിച്ച ചുരുക്കം നായികമാരിൽ ഒരാളാണ് ഭാവന.
കന്നട സിനിമ നിർമാതാവായ നവീനെ ആണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. ഇടക്കാലത്തു എല്ലാ പരിപാടികളിൽ നിന്നും വിട്ടുനിന്നെങ്കിലും വീണ്ടും സജീവമാവുകയാണ് ഭാവന. ഭാവനയുടെ സിനിമ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.