Making Of Tasty Snack With Rice : എല്ലാദിവസവും ചിലപ്പോഴെങ്കിലും കുറച്ചു ചോറ് ബാക്കി വന്നേക്കാം. ഇതുപോലെ ബാക്കിവരുന്ന ചോറ് നിങ്ങൾ സാധാരണ എന്താണ് ചെയ്യാറുള്ളത്. ഒരു ദിവസമെങ്കിലും ബാക്കി വരുന്ന ചോറ് നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ. വളരെ രുചികരമായ ഒരു പലഹാരം ചോറ് കൊണ്ട് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ആദ്യം തന്നെ ഒരു കപ്പ് ചോറ് എടുത്തു വയ്ക്കുക .
ശേഷം അത് കൈകൊണ്ട് നല്ലതുപോലെ ഉടച്ച് എടുക്കുക. അതിലേക്ക് ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്തത് ഉടച്ചു ചേർക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ആവശ്യത്തിന് കറിവേപ്പില രണ്ട് ടീസ്പൂൺ അരിപ്പൊടി അതിനുപകരം ഗോതമ്പ് പൊടിയും ചേർത്തു കൊടുക്കാവുന്നതാണ് ശേഷം ഇനി ആവശ്യമായ മുളക് പൊടി ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം കുറച്ച് തേങ്ങ കൊത്ത് വറുത്ത് എടുത്തതിനുശേഷം അതും ചേർത്തു കൊടുക്കുക. ഇതിന്റെ മാവ് കൈയിൽനിന്ന് അധികം ഒട്ടിപ്പിടിക്കാതെ രീതിയിലായിരിക്കണം അതിന് ആവശ്യമുള്ള അളവിൽ മൈദ പൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്.
അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് എണ്ണ തടവി അതിലേക്ക് വെച്ച് നന്നായി അമർത്തി സെറ്റ് ചെയ്യുക ശേഷം ഇഷ്ടമുള്ള അളവിൽ മുറിച്ച് എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഇവ ഓരോന്നും അതിലേക്ക് ഇട്ട് നല്ലതുപോലെ പൊരിച്ച എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുക്കാവുന്നതാണ്. Credit : Mia kitchen