തലമുടി കളർ ചെയ്യുന്നതിനോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഹെന്ന. സ്ത്രീകളും പുരുഷന്മാരും ഇന്ന് തലമുടിയുടെ ആരോഗ്യത്തിന് വേണ്ടി ഇത് ചെയ്യുന്നതാണ് എന്നാൽ 100% റിസൾട്ട് ലഭിക്കുന്ന വിധം ഇപ്രകാരമാണ് ഹെന്ന ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് അതിന്റെ മിക്സിങ് സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ്.
എന്തൊക്കെയാണ് എന്ന് നോക്കാം. അതിനായി ഒരു ഇരുമ്പ് പാത്രം എടുക്കുക അതിലേക്ക് ആദ്യം ഹെന്ന പൗഡർ ചേർത്ത് കൊടുക്കുക. ശേഷം ഒരു നാരങ്ങ മുഴുവനായി അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക അതോടൊപ്പം തന്നെ ആ രണ്ട് ടീസ്പൂൺ തൈര് ചേർക്കുക ശേഷം ഒരു കപ്പ് തേയില വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു രാത്രി മുഴുവൻ അത് അടച്ചു വയ്ക്കുക നിങ്ങളുടെ വീട്ടിൽ ഇരുമ്പ് പാത്രമില്ലെങ്കിൽ ഏതെങ്കിലും ഒരു പാത്രത്തിൽ ഇത് തയ്യാറാക്കിയതിനു ശേഷം ഒരു ഇരുമ്പിന്റെ ആണി ഇട്ടു കൊടുത്താലും മതി. പിറ്റേദിവസം പുറത്തേക്ക് എടുത്തതിനുശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതുപോലെ തന്നെ ഒരുപാട് ലൂസ് ഇല്ലാതെ തയ്യാറാക്കുക. ശേഷം മുടിയിൽ തേച്ചുകൊടുത്ത് ഒരു മണിക്കൂർ നേരത്തെക്ക് ഉണങ്ങാനായി അനുവദിക്കുക അതിനുശേഷം തലമുടി കഴുകി കളയുക. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ വളരെ ഉപകാരപ്രദമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner