ഇന്ന് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് പൗർണമി ദിവസമാണ് ഇന്നത്തെ ദിവസം നമ്മുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ വരുന്നതായിരിക്കും. മാത്രമല്ല മുരുക ക്ഷേത്രങ്ങളിൽ മുരുകാ ഭഗവാന്റെയും ദേവയാനിയുടെയും വിവാഹം കഴിഞ്ഞദിവസം കൂടിയാണ്. കൂടാതെ പന്തള രാജകുമാരൻ അയ്യപ്പസ്വാമി പിറന്നാൾ കൂടിയാണ് ഇന്നത്തെ ദിവസം കൂടാതെ സീതാ രാമ വിവാഹം ചെയ്ത പുണ്യ ദിവസം കൂടിയാണ് ഇന്ന് അതുപോലെ അർജുനൻ ജനിച്ച ദിവസം കൂടിയാണ്.
കൂടാതെ ലക്ഷ്മി ദേവിയുടെ പിറവിയും ഇന്നേ ദിവസമാണ്.അതുകൊണ്ടുതന്നെ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ്. ഇന്നത്തെ ദിവസം ക്ഷേത്രദർശനം അതിവിശിഷ്ടമാണ് അത് നിങ്ങൾക്ക് അയ്യപ്പന്റെ ക്ഷേത്രങ്ങളിലും മുരുക ഭഗവാന്റെ ക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലോ പ്രാർത്ഥിക്കാൻ പോകുന്നത് വളരെ ഉത്തമമാണ്. ദേവി ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ പോകുന്നവരാണെങ്കിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കാൻ മറക്കരുത്. ഇത് സർവ്വ ഐശ്വര്യവും സമൃദ്ധിയും നമ്മുടെ ജീവിതത്തിൽ നൽകുന്നതായിരിക്കും.
അതുപോലെത്തന്നെ ഏതു ക്ഷേത്രങ്ങളിൽ നിങ്ങൾപോകുന്നുണ്ടെങ്കിലും ദീപാരാധനകാണാതെ പോകരുത്. അതുപോലെ തന്നെ തുളസിത്തറ ഉള്ള വീടുകൾ ആണെങ്കിൽ ഒരു നെയ്യ് വിളക്ക് തുളസി തറയിൽ കത്തിച്ചു വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദേവിക്ക് വളരെയധികം സന്തോഷമുള്ള ദിവസം കൂടിയാണ് അതുകൊണ്ടുതന്നെ സന്തോഷത്തോടെ നമ്മൾ വീട്ടിലേക്ക് വരവേൽക്കേണ്ടതുമാണ്.
മാത്രമല്ല വൈകുന്നേരത്തെ പ്രാർത്ഥന കഴിഞ്ഞതിനുശേഷം കയ്യിൽ ഒരു പിടി പച്ചരിയും5 ഏലക്ക കൂടാതെ ഒരു വെള്ളി രൂപ നാണയം എന്നിവ പിടിച്ച് എവിടെയാണ് നിങ്ങൾക്ക് ചന്ദ്രനെ കാണാൻ സാധിക്കുന്നത് അവിടെ നിന്നതിനു ശേഷം ചന്ദ്രനെ നോക്കിക്കൊണ്ട് ചന്ദ്രമൗലേശ്വരായ നമ എന്ന മൂന്നുപ്രാവശ്യം ചൊല്ലുക ശേഷം നല്ലതുപോലെ പ്രാർത്ഥിച്ച് മൂന്നു വസ്തുക്കൾ കിഴി പോലെ കിട്ടി നമ്മുടെ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇത്രയും കാര്യങ്ങൾ ഇന്ന് മുടങ്ങാതെ തന്നെ നിങ്ങൾ ചെയ്യേണ്ടതാണ് .credit : Infinite stories