Making Easy Curry Without Vegetable : ഇന്നത്തെ കാലത്ത് മിക്കവാറും ആളുകൾക്ക് പാചകം ചെയ്യുന്നതും അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്നതും എല്ലാം വളരെയധികം ഇഷ്ടമുള്ള കാര്യങ്ങളാണ് പാചകം അറിയാത്തവർക്ക് പോലും ആദ്യമായി തയ്യാറാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി നോക്കാം നിങ്ങൾക്ക് പച്ചക്കറികൾ ഒന്നുമില്ലെങ്കിൽ കൂടിയും ഇത് തയ്യാറാക്കാവുന്നതാണ് എത്ര വേണമെങ്കിലും ചോറുണ്ണാം. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ മല്ലി ചേർത്തുകൊടുക്കുക അതോടൊപ്പം രണ്ട് ടീസ്പൂൺ പരിപ്പ് ചേർത്തു കൊടുക്കുക ഇത് നല്ലതുപോലെ വറുത്ത് എടുക്കുക ശേഷം 7 വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി രണ്ട് ടീസ്പൂൺ കുരുമുളക് എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം നാല് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുക്കുക.
പാകമായതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് അര ടീസ്പൂൺ ജീരകം ചേർത്ത് മൂപ്പിക്കുക ശേഷം 10 ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
സവാള വഴന്നു വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ മഞ്ഞൾപ്പൊടി കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക അതിലേക്ക് കാൽ കപ്പ് പുളിവെള്ളം ഒഴിച്ചു കൊടുക്കുക ഒരു ഉള്ള കായപ്പൊടി ചേർത്ത് കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. കറി കുറുകി എണ്ണയെല്ലാം തെളിഞ്ഞു വരുമ്പോൾ ഒരു ടീസ്പൂൺ ശർക്കരയിൽ ചേർത്ത് പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen