ഇത്രയും ക്യൂട്ട് ആയി മലയാളികളുടെ പ്രിയ നടനെ ആരും കണ്ടിട്ടുണ്ടാവില്ല; ഇനിയും നടനെ മനസിലായില്ലേ?

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ബാല്യം. കുട്ടികാലത്തെ ഓർമ്മകൾ നമ്മൾ പലപ്പോഴും നെഞ്ചോട് ചേർത്ത് വെക്കാറുണ്ട്. ഓർമകളുടെ അടയാളമായി, ഓര്മപെടുത്തലുകളായി ആയി അന്നത്തെ ചിത്രങ്ങൾ എന്നും സഹായകരമാണ്. മലയാളികൾ എന്നും അവർ ആരാധിക്കുകയും സ്നേഹിക്കുകയും ചെയുന്ന പ്രിയപ്പെട്ട വ്യക്തികൾ, സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അവരുടെ ബാല്യകാല ചിത്റങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഒരു ചിത്രമാണ് ഈ നടന്റെത്.

മലയാളികളുടെ പ്രിയപ്പെട്ട പ്രണയ നായകന്റെ ബാല്യകാല ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. താരത്തിന്റെ ആരാധകർ പോലും നടനെ തിരിച്ചറിയാൻ പ്രയാസപ്പെട്ടിട്ടുണ്ടാവും. മറ്റാരുടെയും അല്ല, മലയാളികളുടെ സ്വന്തം ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള കുഞ്ചാക്കോ ബോബന്റെ ബാല്യകാല ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.സിനിമയിലെ പ്രണയനായകൻ തന്റെ ബാല്യത്തിൽ ഇത്രയും ക്യൂട്ട് ആയിരുന്നു എന്നതിൽ അത്ഭുതപെടാൻ ഇല്ല.എങ്കിൽ പോലും ആരാധകർക്ക് ഈ ചിത്രം വളരെ പ്രിയപ്പെട്ടതാണ്.

സംവിധായകൻ ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ് മലയാളി ഹൃദയങ്ങളിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന നടൻ ഇറങ്ങി ചെന്നത്. ആദ്യ ചിത്രം തന്നെ കുഞ്ചാക്കോ ബോബനെ പ്രണയനായകനായി ഉയർത്തി. പിന്നീട കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി കുഞ്ചാക്കോ ബോബൻ മാറുകയായിരുന്നു. തന്റെ അഭിനയം കൊണ്ട് തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ അന്നത്തെ ചെറുപ്പക്കാരൻ ആയി കുഞ്ചാക്കോ ബോബന് വളരെ വേഗം സാധിച്ചു. മലയാളസിനിമയോടൊപ്പം യുവനടനും വളർന്നു.

നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ വില്ലൻ വേഷത്തിലൂടെയും ആരാധകരെ സ്വന്തമാക്കി. പ്രണയനായകനിൽ നിന്നും സാമൂഹ്യ പ്രതിബന്ധത ഉള്ള ചിത്രങ്ങളിലേക്ക് സഞ്ചരിക്കുവാൻ അദ്ദേഹത്തിന് അധിക സമയം വേണ്ടിവന്നില്ല. അടുത്തിടെ റിലീസ് ആയ ‘നാൻ താൻ കേസ് കോട്’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിലെ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് ആരാധകർ താരത്തിൽ നിന്നും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *