ഇന്ത്യയെ അഭിമാനത്തിന്റെ വാനോളം ഉയർത്തിയിരിക്കുകയാണ് ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ എന്ന ഇന്ത്യയുടെ നമ്പർ വൺ ചെസ്സ് താരം. എഫ്ടി എക്സ് ക്രിപ്റ്റോ കപ്പ് 2022 ൽ, ലോക ചെസ്സ് ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസനെ കീഴടക്കികൊണ്ട് ഇന്ത്യയുടെ അഭിമാനം ആയി മാറിയിരിക്കുകയാണ് രമേശ് ബാബു പ്രഗ്നാനന്ദ. 17 വയസ്സുകാരൻ ആയ പ്രഗ്‌നാനന്ദ തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ്. പ്രഗ്നാനന്ദയുടെ ഈ വിജയം അത്ഭുതത്തോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. അഞ്ചാം തവണ ആണ് ലോക ചെസ്സ് ചാമ്പ്യനെ പ്രഗ്നനാനന്ദ തോൽപ്പിക്കുന്നത്. കളിയുടെ അവസാന റൗണ്ടിൽ 4 – 2 എന്ന സ്കോറിനാണ് പ്രഗ്നാനന്ദ ലോക ഒന്നാം.
നമ്പർ ചെസ്സ് ചാമ്പ്യൻ ആയ മാഗ്‌നസ് കാൾസനെ തോല്പിച്ചത്. എങ്കിലും മൊത്തം സ്കോറിനെ താരതമ്യം ചെയ്യുമ്പോൾ പ്രഗ്നനാനന്ദ രണ്ടാമതാണ്. റണ്ണർ അപ്പ് ആയ താരം സന്തോഷത്തിൽ ആയിരുന്നുവെങ്കിലും, മാഗ്‌നസ് കാൾസനെ സംബന്ധിച്ചിടത്തോളം ഇതൊരു കനത്ത തിരിച്ചടിയായിരുന്നു. ഒന്നാമത് എത്തിയെങ്കിലും താരത്തിന്റെ വിജയത്തിന് തിളക്കം ഉണ്ടായിരുന്നില്ല എന്ന് മാഗ്നസ് കാൾസൺ സ്വയം അംഗീകരിക്കുകയായിരുന്നു. തനിക്ക് യോജിച്ച എതിരാളി ഇല്ലെന്നും, എതിരാളികളിൽ നിന്ന് പ്രചോദനം ഉൾകൊള്ളാൻ തനിക്ക് കഴിയാറില്ലെന്നും.
പറഞ്ഞ മാഗ്നസ് കാൾസന്റെ പുതിയ പ്രതികരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രാഗ്‌നാനന്ദയെ നിരവധി പ്രമുഖർ ആണ് അഭിനന്ദങ്ങൾ അറിയിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ താരത്തിന് അഭിനന്ദനം നേർന്നു കഴിഞ്ഞു. അക്കൂട്ടത്തിൽ മലയാളത്തിലെ സൂപ്പർ താരം സുരേഷ്‌ഗോപി, ഇപ്പോൾ ആശംസകൾ അറിയിച്ചിരിക്കുകയാണ്. മലയാളികളുടെ പ്രിയനടൻ ആയ സുരേഷ്‌ഗോപി മുൻ എംപിയും, രാജ്യസഭാ അംഗവും ആയിരുന്നു.
തന്റെ ഫേസ്ബുക് പ്രൊഫൈൽ ചിത്രം മാറ്റിക്കൊണ്ട് ആണ് താരം അഭിനന്ദനങ്ങൾ അറിയിച്ചത്. ‘ദി ഫ്ലവറിങ് ബഡ് ഓഫ് ഇന്ത്യ’ എന്നാണ് സുരേഷ്‌ഗോപി ചിത്രത്തിന് തലക്കെട്ടായി കൊടുത്തിരിക്കുന്നത്. ഇതിനോടകം നിരവധിപേരാണ് ചിത്രം പങ്കുവെച്ചത്. ഇതിനുമുൻപും താരം ഇത്തരത്തിൽ സാംസ്‌കാരിക, കായിക, കലാ രംഗത്തെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വരാറുണ്ട്. നിലവിൽ തന്റെ സിനിമാജീവിതത്തോടൊപ്പം, സമൂഹസേവന വഴിയിലൂടെയാണ് താരം മുന്നോട്ട്പോവുന്നത്.