കിടിലൻ ലുക്കുമായി മലയാളികളുടെ സ്വന്തം മഞ്ജു വാരിയർ, സൗന്ദര്യത്തിന്റെ രഹസ്യം തേടി ആരാധകർ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് മഞ്ജു വാരിയർ. തന്റെ സിനിമ ജീവിതത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ താരത്തിനുണ്ട്. ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. താരത്തിന്റെ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപെട്ട ചിത്രങ്ങൾ വൈറൽ ആയിരുന്നു. അടിപൊളി കിടിലൻ മേക്ക് ഓവർ ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മുന്നിൽ പലപ്പോഴും പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇതാ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് വന്നിരിക്കുന്നത്. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മഞ്ജു വാരിയരുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ചുവന്ന കോട്ട് ധരിച്ചു സിമ്പിൾ ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം എത്തിയത്. വൻ സ്വീകരണമാണ് താരത്തിന്റെ ഈ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്. മഞ്ജുവിന്റെ പ്രായം റിവേഴ്‌സ് ഗിയറിൽ ആണോ പോവുന്നത് എന്നാണ് ചില ആരാധകരുടെ സംശയം.

താരത്തിന്റെ ബ്യൂട്ടി സീക്രെട്സ് അറിയാൻ ആരാധകർക്ക് താല്പര്യം ഏറെയാണ്. നിരവധിപേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. തന്റെ പതിനേഴാമത്തെ വയസ്സിൽ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേക്ക് വരുന്നത്. പിന്നീട് തൊണ്ണൂറകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആയാണ് താരം തന്റെ സിനിമകളിൽ അഭിനയിച്ചിരുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും താരം വിട്ട് നിന്നെങ്കിലും, പിന്നീട് മടങ്ങി വന്ന മഞ്ജുവാരിയർ ഇപ്പോഴും മലയാളസിനിമയിലെ നിറസാന്നിധ്യമാണ്.

താരത്തിന്റെ കുടുംബജീവിതം പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്ന ഒന്നായിരുന്നു. നടനും ഭർത്താവുമായ ദിലീപ് ആയുള്ള വിവാഹമോചനം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. നിർമ്മാതാവായും, നർത്തകിയായുമൊക്കെ താരം തിളങ്ങിനില്കുകയാണ് ഇന്നും. നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകളും, ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജുവാരിയർ.

Leave a Reply

Your email address will not be published. Required fields are marked *