Making Of Tasty Soya Varattiyath : എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള ഒന്നാണ് സോയ അത് നല്ല മസാല ഇട്ടു വെച്ചാൽ മാത്രമാണ് കഴിക്കാൻ വളരെ രുചികരമായിട്ടുണ്ടാകും. ഇനി സോയ നമുക്ക് വളരെ രുചികരമായി തയ്യാറാക്കാം ബീഫ് വരട്ടിയത് എങ്ങനെയാണ് ഉണ്ടാക്കുന്നത് അതുപോലെ തന്നെ അതിനേക്കാൾ കുറച്ചു കൂടി രുചികരമായി നമുക്ക് സോയ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം .
അതിനായി ആദ്യം തന്നെ രണ്ട് കപ്പ് സോയ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കാൻ വയ്ക്കുക ശേഷം അത് മൂന്ന് പ്രാവശ്യം എങ്കിലും നന്നായി പിഴിഞ്ഞ് എടുക്കേണ്ടതാണ്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ഏലക്കായ ചെറിയ കഷണം കറുവപ്പട്ട മൂന്ന് ഗ്രാമ്പു അര ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ കുരുമുളക് അഞ്ചു വറ്റൽ മുളക് മൂന്ന് ടീസ്പൂൺ തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക.
ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചു മാറ്റിവയ്ക്കുക അതേ പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് വരട്ടിയെടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടീസ്പൂൺ ടൊമാറ്റോ സോസും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക .
ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതാണ് നല്ലതുപോലെ ചാർ എല്ലാം കുറുകി എണ്ണ എല്ലാം തെളിഞ്ഞ ഭാഗമായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen