Making Of Tasty Crispy Vendakka : ചെറിയ കുട്ടികൾക്ക് എല്ലാം വളരെയധികം ഇഷ്ടമാണ് പലഹാരങ്ങൾ അവർ ബേക്കറികളിലും കടകളിലും പോകുമ്പോൾ പാക്കറ്റുകളിൽ വരുന്ന പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് എന്നാൽ അത് നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല എന്ന് നമുക്ക് നന്നായിട്ട് അറിയാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ നമുക്ക് വീട്ടിൽ തന്നെ ഇതുപോലെയുള്ള ആഹാരങ്ങൾ ഉണ്ടാകാവുന്നതേയുള്ളൂ. അതിൽ കുട്ടികൾക്കെല്ലാം തന്നെ ഇഷ്ടമുള്ള ഒന്നാണോ കുർകുറെ.
നമുക്കത് വീട്ടിൽ എളുപ്പത്തിൽ വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കാവുന്നതേയുള്ളൂ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യമുള്ളത്രയും വെണ്ടയ്ക്ക എടുത്ത് നീളത്തിൽ മുറിക്കുക.. ശേഷം അതിന്റെ ഉള്ളിലുള്ള സാധനങ്ങൾ എല്ലാം ആവശ്യമെങ്കിൽ കളയാവുന്നതാണ് ശേഷം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് കടലമാവ് ഒരു ടീസ്പൂൺ അരിപ്പൊടിയും എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ കുറച്ചു സമയത്തേക്ക് മാറ്റിവയ്ക്കുക.
അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഓരോന്നായി ഇട്ടുകൊടുത്ത് വറുത്ത് കോരുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ കോരി മാറ്റാവുന്നതാണ്. ഇതുപോലെ രുചികരമായ വെണ്ടയ്ക്ക നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കുക. Video creldit : Shamees kitchen