നമ്മുടെ പല്ലുകൾ വളരെ കൃത്യമായ രീതിയിൽ പരിപാലിച്ചില്ല എങ്കിൽ പലതരത്തിലുള്ള കേടുകളും പല്ലിന് സംഭവിക്കും ചിലപ്പോൾ പല്ല് വേദന പല്ല് പുളിപ്പ് എന്നിവയെല്ലാം തന്നെ വളരെ പെട്ടെന്നായിരിക്കും വരുന്നത് അതുകൊണ്ട് തന്നെ നമ്മൾ കൃത്യമായ രീതിയിൽ പല്ലുകളെ സംരക്ഷിക്കുക തന്നെ വേണം അതുപോലെ തന്നെ പലർക്കും ഉള്ള പ്രശ്നമാണ് വായനാറ്റം പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിച്ചേക്കാം.
കൂടുതലായും കൃത്യമായി പല്ലു തേക്കാതെ ഇരിക്കുമ്പോൾ ആണ് ഉണ്ടാകാറുള്ളത് ചിലപ്പോൾ മറ്റു പലതും ആകാം അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി രണ്ടിനും ചേർന്ന് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
അതിനായി നമുക്ക് ആവശ്യമുള്ളത് പേരക്കയുടെ ഇലയാണ്. മിക്കവാറും എല്ലാ വീടുകളിലും തന്നെ ഉണ്ടായിരിക്കും അതിന്റെ തളിർത്ത ഇലകൾ എടുത്ത് നല്ലതുപോലെ കഴുകിയതിനുശേഷം രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക അത് ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുക ഇത് സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതാണ്.
നിങ്ങൾ ഇത് ചെയ്യേണ്ടത് രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപ് ആയും ഈ വെള്ളം വായിൽ പിടിച്ച് ഗാർഗൽ ചെയ്യുകയോ അല്ലെങ്കിൽ കുറച്ചുസമയം വായിൽ തന്നെ വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുക. നിങ്ങൾ ഇങ്ങനെ തുടർച്ചയായ മൂന്ന് ദിവസം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വേദനയും വായനാറ്റവുമെല്ലാം ഇല്ലാതാകുന്നതായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner