Making Of Chappai Easy Way : ചപ്പാത്തി ഉണ്ടാക്കാൻ ഇനി ആരും തന്നെ കഷ്ടപ്പെടേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തിയുടെ പണികൾ എല്ലാം ചെയ്തു തീർക്കാവുന്നതേയുള്ളൂ ഒറ്റയടിക്ക് നമുക്ക് മൂന്ന് ചപ്പാത്തി വരെ പരത്തിയെടുക്കുകയും ഒരേസമയം അവയെല്ലാം ചുട്ടെടുക്കുകയും ചെയ്യാം എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം
. അതിനായി ആദ്യം തന്നെ ആവശ്യത്തിന് ഗോതമ്പ് പൊടിയും അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക വളരെ സോഫ്റ്റ് ആയി തന്നെ കുഴച്ചെടുക്കേണ്ടതാണ് ശേഷം അതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ചെയ്യേണ്ടത് ചപ്പാത്തി കോലുകൊണ്ട് പരത്തി കുറച്ചു വലുപ്പത്തിൽ മാത്രമാക്കി വയ്ക്കുക ശേഷം അത് മാറ്റി വയ്ക്കുക രണ്ടാമത്തെ ഉരുള കൊണ്ടുള്ള ചപ്പാത്തിയും അതേ രീതിയിൽ തന്നെ ചെറിയ വലിപ്പത്തിൽ പരത്തിയെടുക്കുക .
അതുപോലെ മൂന്നെണ്ണം പരത്തിയതിനുശേഷം ആദ്യത്തെ ചപ്പാത്തിയുടെ മുകളിൽ കുറച്ച് എണ്ണ തേച്ചതിനുശേഷം രണ്ടാമത്തെ ചപ്പാത്തി അതിനുമുകളിൽ വയ്ക്കുക വീണ്ടും എണ്ണ തേക്കുക അവസാനത്തെ ചപ്പാത്തിയും വയ്ക്കുക. ശേഷം ഒരുമിച്ച് ആവശ്യമുള്ള വലുപ്പത്തിലേക്ക് പരത്തിയെടുക്കുക. അടുത്തതായി ചെയ്യേണ്ടത് ചപ്പാത്തി ഉണ്ടാക്കുന്ന പാൻ ചൂടാക്കി എടുക്കുക ചൂടാകുമ്പോൾ അതിനു മുകളിലായി ഇത് വച്ച് കൊടുക്കുക.
ശേഷം തിരിച്ചും മറിച്ചുമിട്ട് നല്ലതുപോലെ ചുട്ടെടുക്കുക ഒരു ഭാഗം നല്ലതുപോലെ ചൂടായി വരുമ്പോൾ അത് എടുത്ത് മാറ്റുക ശേഷം ബാക്കി രണ്ടെണ്ണം കൂടി അതേ രീതിയിൽ ചുട്ടെടുക്കുക. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കും. ഒരു ചപ്പാത്തി ഉണ്ടാക്കുന്ന സമയം കൊണ്ട് നമുക്ക് രണ്ട് ചപ്പാത്തി ഒറ്റയടിക്ക് ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : Grandmother tips