കുഞ്ഞനുജന്റെ കൈപിടിച്ചു പുതിയ സ്കൂളിലേക്ക് യാത്രയായി മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം

പുതിയ അധ്യയനവര്ഷം തുടങ്ങുമ്പോൾ സിനിമാലോകത്ത് നിന്നും ഒരു കൗതുകകരമായ വാർത്ത എത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായി സിനിമയിൽ വന്ന മീനാക്ഷി അനൂപ് ഇന്നിപ്പോൾ പ്ലസ് വൺ ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. മീനാക്ഷി ഉയർന്ന മാർക്കോടെ പത്താംക്ലാസ് പാസ് ആയ കാര്യം താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. തന്റെ എല്ലാ വിശേഷങ്ങളും മുടങ്ങാതെ ആരാധകരെ അറിയിക്കുന്ന മീനാക്ഷി, തന്റെ പുതിയ സ്കൂൾ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.

യൂട്യൂബ് ചാനലിൽ മീനാക്ഷി അപ്‌ലോഡ് ചെയ്ത വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. നിരവധിപേരാണ് വീഡിയോ ഇതിനോടകം കണ്ടതും ആശംസകൾ അറിയിച്ചതും. തന്റെ കുഞ്ഞനുജന്റെ കൈപിടിച്ചുകൊണ്ട് താരം സ്കൂളിലേക്ക് ചെല്ലുന്നതായി വിഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. ഒപ്പം മീനാക്ഷിയുടെ അച്ഛൻ അനൂപും അമ്മ രമ്യയും ഉണ്ട്. പുതിയ സ്കൂളിലെ ചുറ്റുപാടും, മറ്റ് വിശേഷങ്ങളും താരം വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. ക്ലാസ്സ്മുറികളിലൂടെ നടക്കുകയും പ്രിയപ്പെട്ട അധ്യാപകരോട് സംസാരിക്കുകയും അവരുടെ അനുഗ്രഹം വാങ്ങിക്കുകയും ചെയുന്നുണ്ട് മീനാക്ഷി.

പ്രിയ സുഹൃത്തിനെ മീനാക്ഷി ആരാധകർക്ക് പരിചയപെടുത്തുന്നതായും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. സ്കൂളിലെ ഹെഡ്മിസ്ട്രെസ്സിനോട് സംസാരിച്ചതിന് ശേഷം യൂണിഫോമും വാങ്ങിയിട്ടാണ് താരം വീട്ടിലേക്ക് മടങ്ങുന്നത്. മലയാളത്തിൽ ഇറങ്ങിയ കുടുംബ ഹാസ്യ സിനിമയായ ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത്. സിനിമയിലെ ‘പാത്തുമ്മ’ എന്ന കഥാപാത്രം മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.

 

View this post on Instagram

 

A post shared by Anunaya Anoop (@meenakshiofficial_)

ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി അവസരങ്ങൾ താരത്തിനെ തേടി എത്തി. മലയാളത്തിലെ സൂപ്പർ താരമായ മോഹന്ലാലിനോടൊപ്പം സിനിമയിൽ അഭിനയിക്കാൻ മീനാക്ഷിക്ക് കഴിഞ്ഞു. നിലവിൽ ഫ്‌ളവേഴ്സ് ചാനലിലെ ടോപ് സിങ്ങർ എന്ന റിയാലിറ്റി മ്യൂസിക് ഷോയിൽ ആങ്കർ ആയി പ്രവർത്തിച്ചുവരികയാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ യഥാർത്ഥ പേര് അനുന്നയ അനൂപ് എന്നാണ്. താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

https://youtu.be/T1AzzT2edYI

Leave a Reply

Your email address will not be published. Required fields are marked *