ഉള്ളി വഴറ്റി സമയം കളയേണ്ട. കുക്കറിൽ നിമിഷനേരം കൊണ്ട് തയ്യാറാക്കാം അടിപൊളി ടേസ്റ്റിൽ മുട്ടക്കറി. | Making Of Tasty Egg Curry

Making Of Tasty Egg Curry : കറികൾ ഉണ്ടാകുമ്പോൾ അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുകയാണ് സവാള സവാള വളരെയധികം രുചിയാണ് കറികൾക്ക് നൽകുന്നത് എന്നാൽ ഇവ വഴറ്റിയെടുക്കുന്നതിനാണ് നമുക്ക് സമയം കൂടുതലായി എടുക്കുന്നത് എന്നാൽ ഇനി അതിന്റെ ആവശ്യമില്ല നല്ല അടിപൊളി മുട്ടക്കറി തയ്യാറാക്കാൻ സവാള വഴറ്റി സമയം കളയണ്ട. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .

ശേഷം രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും ഒന്നര ടീസ്പൂൺ ഇഞ്ചി ചതച്ചതും ചേർത്തു കൊടുക്കുക നാല് പച്ചമുളഗ് കീറിയതും കറിവേപ്പിലയും ചേർത്ത്നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് അതിലേക്ക് ചേർത്ത് കൊടുക്കുക ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ വെള്ളം കൂടി ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. നാലു വിസിൽ വരുന്നത് വരെ വേവിക്കുക അതേസമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് നാളികേരം ചുരുക്കിയത് ചേർക്കുക.

അതിലേക്ക് ഒരു ഏലക്കായ ചെറിയ കഷണം പട്ട അര ടീസ്പൂൺ പെരുംജീരകം ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. സവാള വെന്ത് വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക .

ശേഷം ഒരു തക്കാളി ചേർത്ത് വീണ്ടും അടച്ചുവെച്ച് വേവിക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലത് യോജിപ്പിച്ചതിനുശേഷം പുഴുങ്ങിയ മുട്ട ചേർത്തുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക 10 മിനിറ്റ് കഴിഞ്ഞ് തുറക്കുക അതിനുശേഷം മറ്റൊരു പാൻ ചൂടാക്കിയ അതിലേക്ക് ഒരു ടീസ്പൂൺ കടുകും രണ്ട് ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചതിനുശേഷം കറിയിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. രുചിയോടെ കഴിക്കാം.credit : Fathimas curry world

Leave a Reply

Your email address will not be published. Required fields are marked *