Making Of Tasty Kuruma Curry : നമ്മളെല്ലാവരും കല്യാണങ്ങൾക്കും മറ്റും പോകുമ്പോൾ കേറ്ററിംഗ് കാർ ഉണ്ടാക്കുന്ന സ്പെഷ്യൽ കുറുമാ കറി ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ. നമ്മളെത്രത്തോളം വീട്ടിൽ കുറുമാ കറി ഉണ്ടാക്കാൻ ശ്രമിച്ചാലും അതിന്റെ യാത്ര ടേസ്റ്റ് വരാറില്ല എന്നാൽ ഇനി നമുക്ക് തന്നെ വീട്ടിൽ തയ്യാറാക്കാം അതിനായി കുറുമ കറി ഇതുപോലെ തയ്യാറാക്കുക. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു കഷണം പട്ട ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് നാല് അല്ലി വെളുത്തുള്ളി അരിഞ്ഞത് രണ്ടു പച്ചമുളക് എന്നിവ ചേർത്തു നന്നായി വഴറ്റുക ശേഷം ഒരു ചെറിയ സവാള അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള പകുതി വാടി വരുന്നതുവരെ ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് നിങ്ങൾക്ക് വേണമെങ്കിൽ ചിക്കൻ അല്ലെങ്കിൽ പച്ചക്കറികൾ ചേർത്ത് കൊടുക്കാവുന്നതാണ്.
എന്ത് ചേർത്താലും കുറച്ചുസമയം ഇളക്കി വേവിച്ച് എടുക്കുക. പകുതി വരുമ്പോൾ അതിലേക്ക് കറിവേപ്പില ഒരു ഉരുളൻ കിഴക്ക് ചെറുതായി അരിഞ്ഞത് കാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ് ചേർത്തുകൊടുക്കുക വലിപ്പം ഉപ്പും കൂടി ചേർത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.
എല്ലാം നന്നായി വെന്തു വന്നതിനു ശേഷം ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങി അത് ഉടച്ച് അതിലേക്ക് ചേർക്കുക. ഇതോടൊപ്പം ഗരം മസാലയും ചേർക്കുക. ഇവയെല്ലാം ഇളക്കി യോജിപ്പിച്ചതിനു ശേഷം നീ കുറച്ചുവെച്ച് ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കി ചെറുതായി ചൂടാകുമ്പോൾ ഇറക്കി വയ്ക്കുക. വളരെ രുചികരമായ ഇത് എല്ലാവരും തയ്യാറാക്കുക. Credit : sruthis kitchen