Making Of Tasty Uruttu Chammanthi : നല്ല ചൂട് കഞ്ഞിയുടെ കൂടെ അടിപൊളി ചമ്മന്തി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത് അതുപോലെ നല്ല കുത്തരി ചോറും ചമ്മന്തിയും മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ. വളരെ രുചിയോറും ചമ്മന്തി ഇനി ഈ രീതിയിൽ തയ്യാറാക്കൂ. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം ഒന്നേകാൽ കപ്പ് ഉഴുന്ന് ചേർത്ത് ചെറുതായി റോസ്റ്റ് ചെയ്തെടുക്കുക അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കുക ശേഷം നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് അഞ്ചു വറ്റൽമുളകും ഒരു ചെറിയ കഷണം വാളൻ പുളിയും മൂന്ന് ചുവന്നുള്ളി ഒരു വെളുത്തുള്ളി ആവശ്യത്തിന് കറിവേപ്പില എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.
ഉള്ളി എല്ലാം വഴന്നു വരുമ്പോൾ പകർത്തി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്.
അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു പാത്രത്തിലേക്ക് പകർത്തിയതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ഇതു മാത്രമേ ഉള്ളൂ വളരെ രുചികരമായ ചമ്മന്തി എല്ലാവർക്കും ഇതുപോലെ തയ്യാറാക്കി എടുക്കാം. ഇന്ന് തന്നെ എല്ലാവരും ഈ പാലക്കാടൻ സ്പെഷ്യൽ ഉരുട്ടു ചമ്മന്തി ഒന്ന് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Neethus Malbar kitchen