മലയാളാസിനിമയിലെ വിശേഷങ്ങളും വാർത്തകളും സോഷ്യൽ മീഡിയ എന്നും ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്. മലയാളികളുടെ സ്വന്തം നടനായ പൃത്വിരാജിന്റെ ഭാര്യയായ സുപ്രിയ കഴിഞ്ഞ ദിവസം തന്റെ ആരാധകരുമായി പങ്കുവെച്ച ചിത്രവുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നിർമാതാവും സംവിധായകനുമായ ഭർത്താവ് പ്രിത്വിരാജിന്റെ ഒപ്പം തങ്ങളുടെ പ്രണയനാളുകളിൽ എടുത്ത ചിത്രമാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
2009 – 2010 കാലഘട്ടത്തിൽ ‘പോക്കിരിരാജ’ എന്ന പൃഥിവിരാജ് നായകൻ ആയി എത്തുന്ന മലയാള സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് എടുത്ത ചിത്രമാണ് ഇതെന്നാണ് സുപ്രിയ പോസ്റ്റിൽ പറയുന്നത്. പോസ്റ്റിനു താഴെ ആരാധകരും, സഹപ്രവർത്തകരും അടക്കം നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഇരുവരും. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. മലയാളിയായ സുപ്രിയാമേനോൻ മാധ്യമപ്രവർത്തകയായ പ്രവർത്തിക്കുന്ന സമയത്ത് ആണ് നടൻ പൃഥ്വിരാജുമായി.
കണ്ടുമുട്ടുന്നതും, പിന്നീട് പ്രണയത്തിലാവുന്നതും. സുപ്രിയയുമായുള്ള വിവാഹം അന്നത്തെ ചർച്ചാവിഷയം ആയിരുന്നു. മാധ്യമപ്രവർത്തക എന്ന നിലയിൽ മാത്രമല്ല, സുപ്രിയ മേനോൻ സിനിമ നിർമാണ മേഖലയിലും തന്റെ ചുവടുറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ, അവരുടെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ആരാധകരോട് പങ്കുവെക്കാറുണ്ട്. തന്റെ ഉറച്ച വ്യക്തിത്വംകൊണ്ടും അഭിപ്രായങ്ങൾകൊണ്ടും എന്നും ആരാധകരെ ആകർഷിക്കാൻ സുപ്രിയക്ക് കഴിഞ്ഞിരുന്നു.
ലക്ഷകണക്കിന് ഫോളോവേഴ്സ് ആണ് താരത്തിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയുന്നത്. സുപ്രിയമേനോൻ ഭാഗമായ ഇന്റർവ്യൂകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. സുപ്രിയമേനോന്റെ ഇന്റർവ്യൂകൾക്ക് യൂട്യൂബിൽ ലക്ഷകണക്കിന് വ്യൂസ് ആണ് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്. അടുത്തിടെ മലയാളത്തിൽ റിലീസ് ആയ കടുവയാണ് പ്രിത്വിരാജിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രം മികച്ച പ്രതികരണം ആണ് നേടിയിരുന്നത്. തന്റെ എല്ലാ വിജയങ്ങൾക്കും പിറകിൽ സുപ്രിയ ആണെന്നാണ് പ്രിത്വിരാജ് ആരാധകരോട് പറയുന്നത്.
View this post on Instagram