കടലക്കറി ഇതുപോലെ തയ്യാറാക്കിയാൽ ഇരുന്ന ഇരിപ്പിൽ എത്രത്തോളം കഴിച്ചു തീർക്കും എന്ന് പറയാൻ പറ്റില്ല. കടല ഇതുപോലെ തയ്യാറാക്കൂ. | Making Of Tasty Kadala Curry

Making Of Tasty Kadala Curry : നല്ല ചൂട് പുട്ടിന്റെ കൂടെ കഴിക്കാൻ കിടിലൻ കോമ്പിനേഷനാണ് കടലക്കറി മാത്രമല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാനും നല്ല കോമ്പിനേഷൻ ആണ്. കടലക്കറി നമുക്ക് വളരെ രുചികരമായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം അതും വെള്ള നിറത്തിൽ അതിനായി ആദ്യം തന്നെ 750 ഗ്രാം കടല വെള്ളത്തിൽ കുതിർത്തതിനു ശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു ചെറിയ കഷ്ടപ്പെട്ട് എന്നിവ ചേർത്തു കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക .

അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക ശേഷം അര ടീസ്പൂൺ പെരുംജീരകപ്പൊടി 1/4 ടീസ്പൂൺ ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് വേവിച്ചു വച്ചിരിക്കുന്നു കടല ചേർത്തു കൊടുക്കുക. അതിനു മുൻപായി വേവിച്ച് വെച്ച കടയിൽ നിന്ന് മൂന്ന് ടീസ്പൂൺ കടല മാത്രം എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക

അതോടൊപ്പം തന്നെ 10 കശുവണ്ടിയും ചേർത്തു കൊടുത്തു അരച്ച് എടുക്കുക. ശേഷം അരപ്പ് കറിയിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. എല്ലാം നല്ലതുപോലെ വെന്ത് കുറുകി ഭാഗമാകുമ്പോൾ മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *