ആരാധകർക്ക് മുന്നിൽ പൊട്ടിത്തെറിച്ചു റോബിൻ; വീഡിയോ വൈറൽ

ടെലിവിഷൻ റിയാലിറ്റി ഗെയിം ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തി ആണ് ഡോക്ടർ റോബിൻ രാധാകൃഷ്‌ണൻ. സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന റോബിൻ സോഷ്യൽ മീഡിയയിൽ ‘ഡോക്ടർ മച്ചാൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ഏഷ്യാനെറ്റ് എന്ന ചാനലിലെ ബിഗ്ഗ്‌ബോസ് സീസൺ ഫോർ എന്ന ഒറ്റ പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായ ആയ ഡോക്ടർ റോബിൻ, സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ച വിഷയമാണ്. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഏറെ ശ്രദ്ധിക്കപെടുന്നവയാണ്.

ഇതേ ഷോയിലെ ഫെയിം ആയ അഭിനേതാവും നർത്തകിയുമായ ദില്ഷാ പ്രസന്നനും റോബിനും തമ്മിൽ ഉള്ള സൗഹൃദം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഷോ അവസാനിച്ചപ്പോൾ ആരാധകർ കാത്തിരുന്നത് ഇരുവരുടെയും വിവാഹ വാർത്ത ആയിരുന്നു. എന്നാൽ, ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരുടെയും വേർപിരിയൽ വാർത്ത എത്തിയത്. ദില്ഷയും റോബിനും ഒരുമിച്ചാണ് വാർത്ത തങ്ങളുടെ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്ന ഇരുവരുടെയും വേർപിരിയൽ വാർത്ത സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചചെയ്യുന്നുണ്ട്.

ഇരുവരുടെയും വേർപിരിയലിന് ശേഷം വിവാദങ്ങൾക്കും കുറവില്ല. ദിൽഷക്ക് നേരെ സൈബർ ആക്രമണം നിരന്തരമായി നടക്കുകയാണ്. ഇതിൽ പരസ്പരം പഴിചാരി ദിൽഷയുടെ ആരാധകരും ഡോക്ടർ റോബിൻ ആരാധകരും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ദിൽഷയുടെ കുടുംബവും ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. അടുത്തിടെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്റെ വിവാഹ വിശേഷങ്ങൾ ആരാധകരോട് പങ്കുവെച്ചിരുന്നു. മോഡലും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയാണ് റോബിന്റെ വധു. ഇരുവരും തമ്മിൽ ഉള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ ഇതാ റോബിന്റെ പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. വിഡിയോയിൽ റോബിൻ ആരാധകരോട് സോഷ്യൽ മീഡിയയിലൂടെയുള്ള അനാവശ്യ വഴക്കുകൾ ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. ദിൽഷക്കും തനിക്കും നല്ലൊരു കരിയർ ഉണ്ടെന്നും, തങ്ങളെ ഉപദ്രവിക്കരുതെന്നും താരം പറയുന്നു. കട്ട കലിപ്പ് ലുക്കിൽ ആണ് വിഡിയോയിൽ താരത്തെ കാണപ്പെട്ടത്. ഡോക്ടർ റോബിനും ആരതിയും തങ്ങളുടെ ആദ്യ സിനിമയുടെ തിരക്കുകളിലാണ്. ആരതിപൊടിയുമായുള്ള താരത്തിന്റെ പുതിയ വിവാഹവിശേഷങ്ങൾക്കായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *