Making Of Tasty Vendakka Masala Curry : ഇന്ന് കറിവെക്കാൻ വെണ്ടയ്ക്ക മാത്രമേയുള്ളൂ എന്നാൽ വിഷമിക്കേണ്ട അത് ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ മസാലക്കറി തന്നെ തയ്യാറാക്കി നോക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ആവശ്യമുള്ള വെണ്ടയ്ക്ക മീഡിയം വലിപ്പത്തിൽ മുറിച്ചതിനുശേഷം എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക.
വഴറ്റുന്ന സമയത്ത് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക നന്നായി വഴന്നു വരുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ജീരകം അതുപോലെ തന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചി അഞ്ചു വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക.
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ 20 ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അടച്ചുവെച്ച് വേവിക്കുക. മസാല പരുവം ആകുന്ന സമയത്ത് അതിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് കൊടുക്കുക നല്ല പുളിയുള്ള തൈര് ആണെങ്കിൽ 1/2 കപ്പ് ചേർത്താൽ മതി. ശേഷം ഇളക്കി യോജിപ്പിക്കുക കറി നന്നായി തിളച്ച് എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ അതിലേക്ക് വെണ്ടയ്ക്ക ചേർത്തു കൊടുത്തു 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Video credit