ചോറിനൊപ്പം ഇതുപോലെ ഒരു ഫ്രൈ ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. കോവയ്ക്ക ഇതുപോലെ കഴിച്ചിട്ടുണ്ടോ. | Making Of Tasty Kovakka Fry

Making Of Tasty Kovakka Fry : ചോറിന്റെ കൂടെ കഴിക്കാൻ ഒരു കിടിലൻ കോവയ്ക്ക ഫ്രൈ ഉണ്ടാക്കിയാലോ ഇത് മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാം മറ്റ് കറികളുടെ ഒന്നും ആവശ്യമില്ല എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 350 ഗ്രാം കോവയ്ക്ക് എടുത്ത് വട്ടത്തിൽ അരിഞ്ഞ് എടുക്കുക.

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക ശേഷം രണ്ട് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക

ശേഷം അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന കോവയ്ക്കയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക കോവയ്ക്ക അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ വെന്ത് വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഉലുവപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക

ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക മൂന്ന് ടീസ്പൂൺ ചിരകിയ തേങ്ങ ചേർത്തു കൊടുക്കുക ഇവയെല്ലാം വീണ്ടും ഒരു 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കേണ്ടതാണ് അതിനുശേഷം എല്ലാം പാകമായോ എന്ന് നോക്കുക. പാകമാണെങ്കിൽ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം രുചിയോടെ കഴിക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *