എല്ലാ വീട്ടമ്മമാരും തന്നെ കുക്കർ ഉപയോഗിക്കുന്നവരാണ് വളരെ പെട്ടെന്ന് പാചകത്തിന്റെ കാര്യങ്ങൾ എല്ലാം ചെയ്തു തീർക്കുന്നതിന് വേണ്ടി നമ്മൾ ഇതുപോലെയുള്ള എളുപ്പ മാർഗ്ഗങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത് ഇലക്ട്രോണിക് ഉപകരണങ്ങളും പെട്ടെന്ന് പാചകം ചെയ്യാൻ പറ്റുന്ന മറ്റേ സംവിധാനങ്ങളും എല്ലാം നമ്മൾ ഉപയോഗിച്ചുവരുന്നു എന്നാൽ ഇവയെല്ലാം കൃത്യമായി രീതിയിൽ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ് കുക്കറിൽ നമ്മൾ പാചകം ചെയ്യുന്ന സമയത്ത് പലപ്പോഴും ഉണ്ടായിട്ടുണ്ടാകും ലീക്ക് ആയി പോകുന്നത് .
നമ്മൾ കുക്കറിലേക്ക് എന്ത് വേവിക്കാൻ വെച്ചാലും അതിൽ നിന്നുള്ള വെള്ളം പുറത്തേക്ക് തെറിച്ചു അവിടെയെല്ലാം വൃത്തികേടായി പോകാമെന്നു. പാത്രം കേടാകും എന്നത് മാത്രമല്ല വൃത്തികേടാകും എന്നതുകൂടി ഓർക്കണം. ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടാവുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ലീക്ക് മാറ്റിയെടുക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ആദ്യത്തെ ടിപ്പ് കറികൾ കുക്കറിൽ വേവിക്കാൻ വയ്ക്കുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ വിസിൽ വരുന്ന സമയത്ത് തെറിച്ചു പോകുന്നത് ഒഴിവാക്കാം.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് കുക്കറിന്റെ വാഷ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ചിലപ്പോൾ അതിൽ ഉണ്ടാകുന്ന ലൂസ് ആയിരിക്കും വെള്ളം ലീക്കായി പോകുന്നത്. അതുകൊണ്ട് അതിന്റെ ലൂസ് ആയിരിക്കുന്ന വാഷർ ടൈറ്റ് ആക്കുന്നതിന് കുറച്ച് സമയം ഫ്രീസറിൽ വച്ചാൽ മതിയായിരിക്കും. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് വിസിൽ വരുന്ന ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള അടവ് ഉണ്ടോ എന്ന് നോക്കുക.
അങ്ങനെയുണ്ടെങ്കിലും വളരെ പ്രശ്നമായിരിക്കും. അതുപോലെ തന്നെ വളരെ വൃത്തിയോടെ ശ്രദ്ധയോടെ കഴുകി വൃത്തിയാക്കുക. മറ്റൊരു കാര്യം നമ്മൾ എന്താണ് കുക്കറിൽ വേവിക്കാൻ വയ്ക്കുന്നത് അതിനു പറ്റുന്ന അളവിൽ മാത്രം വെള്ളം ഒഴിക്കുക ഒരുപാട് വെള്ളം ഒഴിച്ചാലും ഇതേ പ്രശ്നം ഉണ്ടാകാം. മറ്റൊരു കാര്യം വിസിൽ ആദ്യമേ തന്നെ വയ്ക്കരുത് ചെറുതായി ആവി വന്നു തുടങ്ങുമ്പോൾ മാത്രം വിസിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിലും പുറത്തേക്ക് വെള്ളം തെറിച്ചു പോകുന്നത് ഒഴിവാക്കാം. Credit : beauty life with sabeena