Making Of Tasty Banana Sweet Recipe : പഴയ കാലങ്ങളിലെ പലഹാരങ്ങൾ എല്ലാം തന്നെ വീണ്ടും ഇന്നത്തെ കാലത്തേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് കാരണം അന്നത്തെ പലഹാരങ്ങളുടെ രുചി എന്നു പറയുന്നത് വേറെ ലെവൽ ആണ് അത്തരത്തിൽ പഴയകാലത്തെ ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് പഴം നിറവ്. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് കൂടാതെ ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതുമാണ് ഇത് തയ്യാറാക്കുന്നതിനായി നമുക്ക് നേന്ത്രപ്പഴമോ അല്ലെങ്കിൽ ചെറുപഴമോ എടുക്കാവുന്നതാണ്.
ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക ശേഷം കുറച്ചു കശുവണ്ടിയും മുന്തിരിയും വറുത്ത് എടുക്കുക ശേഷം അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കി എടുക്കുക ശേഷം നാല് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ഏലക്കാപൊടിയും ചേർത്ത് കോരി മാറ്റുക.
അടുത്തതായി നന്നായി പഴുത്ത നിയന്ത്രണം എടുത്ത് വയ്ക്കുക ശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു മൈദപ്പൊടി എടുക്കുക അതിലേക്ക്ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് വെള്ളം ചേർത്ത് പരുവത്തിൽ തയ്യാറാക്കി വയ്ക്കുക പഴം എടുത്തതിനുശേഷം അതിന്റെ നടുവിലൂടെ കത്തികൊണ്ട് ചെറുതായി മുറിക്കുക.
ശേഷം തയ്യാറാക്കിയ ഫില്ലിംഗ് അതിന്റെ ഉള്ളിലേക്ക് വച്ച് നിറയ്ക്കുക ശേഷം മൈദ മുകളിലായി വെച്ച് ആ ഭാഗം അടയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം ഓരോ പഴവും വെച്ച് തിരിച്ചു മറിച്ചുമിട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുക്കാവുന്നതാണ്. Credit : Shamees kitchen