നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ അസുഖം ഉണ്ടാക്കുന്ന രീതിയിലുള്ള സൂക്ഷ്മ അണുക്കലാണ് ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്. ഒരു പകർച്ചയുടെ ഭാഗമായിട്ടാണ് ഇത് വരുന്നത്. അസുഖം മറ്റൊരാൾക്ക് ഉണ്ടെങ്കിൽ നമ്മൾ അയാളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അത് നമുക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ അത് ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് പടരാനും സാധ്യത കൂടുതലാണ്. മറ്റൊരു രീതി നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ വഴിയും ഇത് ഉണ്ടാക്കാം. ശരീരത്തിൽ ഇത് വട്ടത്തിൽ കാണപ്പെടുന്നു. ശരീരത്തിന്റെ മടക്കുകളിൽ ആണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഇത് ഉണ്ടാകുന്ന സമയത്ത് സ്വന്തമായിട്ടുള്ള ചികിത്സാരീതികൾ ചെയ്യാതെ നോക്കുക.
ഉടനെ തന്നെ ഡോക്ടറെ കാണിച്ച് നല്ല രീതിയിലുള്ള ചികിത്സകൾ എടുക്കേണ്ടതാണ് ഇത് വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് കാര്യം നമ്മൾ പേഴ്സണലായി ഉപയോഗിക്കുന്ന സാധനങ്ങൾ ഒന്നും തന്നെ മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കുക. രണ്ടാമത്തെ കാര്യം നിർബന്ധമായും രണ്ടുനേരം കുളിക്കേണ്ടതാണ് മറ്റൊരു കാര്യം എല്ലാവരും പ്രൈവറ്റ് ഏരിയ വളരെയധികം ഡ്രൈ ആയി സൂക്ഷിക്കുക.
വിയർപ്പ് ഉണ്ടാകുന്ന അവസ്ഥയിൽ ഇത് സ്പ്രെഡ് ആവാനുള്ള സാധ്യത കൂടുതലാണ്. പിന്നെ ഒരു കാര്യം ഇത് പൂർണമായി മാറുന്നത് വരെ നിങ്ങൾ ചികിത്സ തുടരേണ്ടതാണ് കുറച്ചു മാറി എന്ന് കരുതി അത് നിർത്താൻ പാടില്ല പിന്നെയും വരാനുള്ള സാധ്യത കൂടുതലാണ് മുഴുവനായി പോകാൻ എത്ര സമയമെടുക്കുമോ അത്രയും സമയം മരുന്ന് കഴിച്ച് ഭേദമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam