Making of Tasty Chilly Onion Chammanthi : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ തയ്യാറാക്കാൻ പോകുന്നത് ഇഡലിയോ ദോശയോ ആണെങ്കിൽ കൂടെ കഴിക്കാൻ മറ്റു കരകളുടെ ആവശ്യം ഒന്നും തന്നെയില്ല. ഇതുപോലെ ഒരു ചട്ണി ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഇനി എല്ലാവരും മുടങ്ങാതെ കഴിക്കും. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 10 മുളക് ചാർട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക .
ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എണ്ണയിലേക്ക് കാൽ ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് ചൂടാക്കുക ശേഷം 12 വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് 20 ചുവന്നുള്ളിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതോടൊപ്പം തന്നെ 2 സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. .
തക്കാളിയും സവാളയും നല്ലതുപോലെ വെന്ത് ഭാഗമാകുമ്പോൾ ഒരു ചെറിയ കഷണം ശർക്കര ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് ചെറുതായി ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. അതോടൊപ്പം പുറത്തുവച്ചിരിക്കുന്ന വറ്റൽ മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു ബാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കുറച്ച് ഉഴുന്ന് കറിവേപ്പില ചേർത്തുകൊണ്ട് അരച്ച് വച്ചിരിക്കുന്ന അരപ്പും ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക അതിന്റെ നിറമെല്ലാം തന്നെ മാറി വരുമ്പോൾ ഒരു നുള്ള് കായപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് മാത്രമേയുള്ളൂ പാകമാകുമ്പോൾ ഇറക്കി വയ്ക്കുക രുചിയുള്ള ചട്ണി തയ്യാർ. Credit : Fathimas curry world