Making Of Tasty Egg Masala Curry : എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള കറികളിൽ ഒന്നാണ് മുട്ടക്കറി. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതും വളരെ രുചികരവുമാണ് മുട്ടക്കറി സാധാരണ ചപ്പാത്തിക്കും ചോറിനും എല്ലാം ഇടക്കിടയിൽ കോമ്പിനേഷനാണ്. എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ നമുക്ക് മുട്ടക്കറി ഒന്ന് തയ്യാറാക്കി നോക്കിയാലോ. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ മൂന്നു ഗ്രാം ഒരു ചെറിയ കഷ്ണം പട്ട എന്നിവ ചേർത്തുകൊടുത്ത ചൂടാക്കുക ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാവുന്നതാണ്. സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു പച്ചമുളകും യോജിപ്പിക്കുക ശേഷം.
രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയും ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതേ സമയം ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയതും ഏഴ് കശുവണ്ടിയും അര ടീസ്പൂൺ പെരുംജീരകം.
അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക ശേഷം അത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ലതുപോലെ തിളപ്പിക്കുക വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും പുഴുങ്ങി എടുത്തിരിക്കുന്ന മുട്ടയും ചേർത്ത് കൊടുക്കുക മുട്ട അതിനുശേഷം വീണ്ടും അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. നല്ലതുപോലെ കുറുകി വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. Credit : Shamees kitchen