കശുവണ്ടി വെറും നിസ്സാരക്കാരനല്ല കേട്ടോ. കൊളസ്ട്രോൾ വരാതിരിക്കാൻ കശുവണ്ടി പരിപ്പ് ഇതുപോലെ കഴിക്കൂ.

നട്സ് ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാണ് പല പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയതാണ് ഇവ നല്ല കൊഴുപ്പിന്റെ ഉറവിടം പലതരം നട്ടുകളും ഉണ്ട്. ഇതിൽ കശുവണ്ടി പരിപ്പ് പലർക്കും പ്രിയപ്പെട്ട ഒന്നാണ് പ്രോട്ടീൻ ഫൈബർ സിംഗ് ആരോഗ്യകരമായ കൊഴുപ്പ് ഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു എങ്കിലും ഇത് കൊളസ്ട്രോൾ ഉണ്ടാകുമോ എന്ന ഭയത്താൽ ഇത് പലരും ഒഴിവാക്കാറുണ്ട്.

ഇത് ഉപ്പ് ചേർത്തു അല്ലെങ്കിൽ വറുത്തോ കഴിക്കരുത് കറികളിൽ അരച്ചു ചേർത്തു കഴിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ ഇത് ദോഷം വരുത്തുന്നില്ല. കൂടാതെ കൊളസ്ട്രോൾ വർദ്ധിക്കുന്നുമില്ല. കോൺഫ്ലവർ കടലമാവ് എന്നിവ ചേർക്കുന്നതിന് പകരമായി വളരെ ആരോഗ്യപ്രദമായ കശുവണ്ടി അരച്ച് ചേർക്കുകയാണെങ്കിൽ കറികളിൽ കൊഴുപ്പ് ഉണ്ടാവുകയും ചെയ്യും മാത്രമല്ല ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഉണ്ടാകില്ല.

കൊളസ്ട്രോൾ അധികമുള്ളവർ ഒരു കാരണവശാലും ഉപ്പ് ചേർത്തു അല്ലെങ്കിൽ വറുത്തോ കശുവണ്ടി കഴിക്കാൻ പാടില്ല. കറികളിൽ അരച്ചു ചേർത്തോ അല്ലെങ്കിൽ പച്ചക്കോ മിതമായ അളവിൽ കഴിക്കാവുന്നതാണ്. അതുപോലെ തന്നെ കഴിക്കുന്നതിനും പ്രത്യേകതയുണ്ട് ഒരു കാരണവശാലും വെറുതെ കഴിക്കരുത്.

എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യുന്നതിന്റെ കൂട്ടത്തിൽ കഴിക്കുക. ഏത് ഭക്ഷണവും മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിന് ഗുണം ചെയ്യുക മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതുകൊണ്ട് കശുവണ്ടി പരിപ്പ് തടി കൂടുകയില്ല എന്നതാണ് വാസ്തവം. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ദഹനത്തിനും ഇത് വളരെ ഉപകാരപ്രദമാണ്. Credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *