ഇന്നത്തെ കാലത്ത് പലരുടെയും വീടുകളിൽ വിവിധതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നവരായിരിക്കാം ജോലികൾ എളുപ്പം തീരുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ് അതിൽ തന്നെ വാഷിംഗ് മെഷീനുകൾ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും കൂടുതൽ വസ്ത്രങ്ങൾ ഉണ്ടാകുന്ന സമയത്ത് വാഷിംഗ് മെഷീനിൽ അലക്കുന്നതായിരിക്കും വളരെയധികം അനുയോജ്യമായിട്ടുള്ളത്.
എന്നാൽ ഇതുപോലെ ചെയ്യുന്ന സമയത്ത് നിങ്ങൾ ഒരു പ്ലാസ്റ്റിക് കവർ കൂടി അതിലേക്ക് ഇട്ടു കൊടുക്കുക ഇതുകൊണ്ട് രണ്ടു ഗുണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ ഗുണം എന്ന് പറയുന്നത് വളരെയധികം കട്ടിയുള്ള വസ്ത്രങ്ങളെല്ലാം കഴുകുന്ന സമയത്ത് വളരെ പെട്ടെന്ന് അതിൽനിന്ന് അഴുക്കുകൾ പോകുന്നതിനു വേണ്ടി ഇത് വളരെ ഉപകാരപ്രദമായിരിക്കും
അതുപോലെ നമ്മൾ സോപ്പുപൊടിയാണ് വാഷിംഗ് മെഷീനിൽ ഇട്ടുകൊടുക്കുന്നത് എങ്കിൽ ചില സമയത്ത് എങ്കിലും അത് അലിഞ്ഞു പോകാതെ അങ്ങനെ തന്നെ കിടക്കും അത് ഇല്ലാതാകുന്നതിന് പ്ലാസ്റ്റിക് കവർ ഇട്ടു കൊടുക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്. അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് കറികൾ ഉണ്ടാകുമ്പോൾ സവാള വഴറ്റേണ്ട ആവശ്യമുണ്ടെങ്കിൽ പെട്ടെന്ന് വഴന്നു കിട്ടുന്നതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ്
നമ്മൾ സാധാരണ ഉപ്പാണ് ചേർത്തു കൊടുക്കാറുള്ളത് എന്നാൽ ഉപ്പ് ചേർത്തു കൊടുക്കുന്നതിനോട് ഒപ്പം തന്നെ കുറച്ച് പഞ്ചസാര കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വഴന്നു കിട്ടുന്നതായിരിക്കും. തേങ്ങാപ്പാൽ ഒഴിച്ചുള്ള കറികൾ ഉണ്ടാകുമ്പോൾ എല്ലാം തന്നെ ഇതുപോലെ ചെയ്യാവുന്നതാണ്. കൂടുതൽടിപ്പുകൾക്ക് വീഡിയോ കാണുക. Credit : grandmother tips