വീട് വൃത്തിയാക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള സാധനങ്ങളും വാങ്ങിക്കാറുണ്ട് പാത്രം കഴുകുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും ബാത്റൂം കഴുകുന്നതിനും വീടിന്റെ നിലം വൃത്തിയാക്കുന്നതിനും എല്ലാം വ്യത്യസ്തമായിട്ടുള്ള സോപ്പുകളും ലിക്വിഡുകളും ആണ് നമ്മൾ വാങ്ങാറുള്ളത്. അതിനായി തന്നെ ഒരുപാട് പൈസ ചിലവാക്കുകയും ചെയ്യും എന്നാൽ വളരെ കുറഞ്ഞ ചെലവിൽ ഒരേ സാധനം തന്നെ ഉപയോഗിച്ചുകൊണ്ട് നമുക്ക്പലതരത്തിലുള്ള വൃത്തിയാക്കലുകൾ നടത്താം.
അതാണ് പറയാൻ പോകുന്നത് വീട്ടിൽ പാത്രം കഴുകാനുള്ള സോപ്പ് വാങ്ങുന്നുണ്ടെങ്കിൽ അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ബാത്റൂം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം അത് എങ്ങനെയാണെന്ന് അല്ലേ എന്നാൽ ഇതുപോലെ ചെയ്താൽ മാത്രം മതി ആദ്യം തന്നെ പാത്രമുഴുക്കുന്ന സോപ്പ് എടുത്ത് ചെറുതായി ഗ്രേറ്റ് ചെയ്യുക അതിനുശേഷം അതൊരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കുക ശേഷം ഒരു സ്പ്രേ കുപ്പിയിൽ ഒഴിക്കുക.
അതിനുശേഷം ബാത്റൂമിലെ വൃത്തിയാക്കുന്ന സമയത്ത് ഇത് സ്പ്രേ ചെയ്തുകൊടുക്കുക അവിടെയെല്ലാം സ്പ്രൈ ചെയ്തുകൊടുക്കുക ശേഷം സാധാരണ വൃത്തിയാക്കുന്നത് പോലെ കഴുകിയെടുക്കുക. എളുപ്പത്തിൽ ക്ലോസറ്റ് വൃത്തിയായി കിട്ടുകയും ചെയ്യും ഈ സ്പ്രേ നിങ്ങൾക്ക് വേണമെങ്കിൽ ബാത്റൂമിന്റെ ടൈലുകൾ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്
അതുപോലെ വാഷിംഗ് ബേസൺ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് കൂടാതെ അടുക്കളയിലെ ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. അപ്പോൾ പാത്രം കഴുകുന്ന സോപ്പ് ഉണ്ടെങ്കിൽ എത്ര രീതിയിൽ നമുക്ക് വൃത്തിയാക്കൽ നടത്താം. വീട്ടമ്മമാർക്ക് ഇനി അധികം പൈസ ചെലവാക്കാതെ ഇരിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E&E kitchen