Making Of Tasty Egg Masala roast : ചപ്പാത്തി പൂരി ദോശ എന്നിവയ്ക്ക് എല്ലാം തന്നെ ഒരുപോലെ കോമ്പിനേഷൻ ഉള്ള ഒന്നാണ് മുട്ട മസാല റോസ്റ്റ്. ചോറിന്റെ കൂടെ കഴിക്കാനും വളരെ രുചികരമാണ് ഇത് വളരെ ടേസ്റ്റി ആയി ഉണ്ടാക്കാൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാലു മുട്ട ആദ്യം പുഴുങ്ങി എടുത്തു മാറ്റിവയ്ക്കുക
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പു ചെറിയ കഷണം പട്ട കറിവേപ്പില ചേർത്തു കൊടുക്കുക ശേഷം നാല് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക സവാള നന്നായി വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക തക്കാളി എല്ലാം നന്നായി വെന്തു ഭാഗമാകുമ്പോൾ അതിലേക്ക് ഇരുവിനാവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് കുറുകി വരുമ്പോൾ പുഴുങ്ങി എടുത്തിരിക്കുന്ന മുട്ടചർ കൊടുക്കുക ശേഷം ഒരു 10 മിനിറ്റ് എങ്കിലും അടച്ചുവെച്ച് വേവിക്കേണ്ടതാണ് എങ്കിൽ മാത്രമേ മസാല എല്ലാം മുട്ടയിലേക്ക് ഇറങ്ങി ചെല്ലുകയുള്ളൂ. അതിനുശേഷം പകർത്തി വെച്ച രുചിയോടെ കഴിക്കാം. Credit : Shamees kitchen