Making Of Tasty Snack With Bread : ആ വൈകുന്നേരം വളരെ രുചികരമായ രീതിയിൽ ഒരു പലഹാരം തയ്യാറാക്കണം എന്നുണ്ടോ നിങ്ങളുടെ കൈവശം ഒരു ബ്രഡ് മാത്രമേ ഉള്ളൂ എങ്കിൽ വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ഇതിലേക്ക് നിങ്ങൾക്ക് ഇറച്ചിയോ അല്ലെങ്കിൽ വെജിറ്റബിൾ ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ എല്ല് കളഞ്ഞ ചിക്കൻ ചെറിയ കഷണങ്ങളാക്കി ആവശ്യത്തിനുള്ളത് ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക
അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് തൈര് ഇതെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ എല്ലാം തന്നെ വറുത്ത് കോരി മാറ്റുക ശേഷം അതേ പാനിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നന്നായി വഴറ്റിയെടുക്കുക
അതുകഴിഞ്ഞ് അര ടീസ്പൂൺ ചിക്കൻ മസാല കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം കുറച്ച് മല്ലിയില ചേർത്ത് കൊടുക്കുക അതുകഴിഞ്ഞ് ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ശേഷം ചൂട് എല്ലാം മാറി വരുമ്പോൾ രണ്ട് ടീസ്പൂൺ മയോണൈസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക
അടുത്തതായി ഒരു ബ്രെഡ് എടുക്കുക ശേഷം അത് ചെറുതായി പരത്തുക അതുകഴിഞ്ഞ് ആകൃതിയിൽ മടക്കിയെടുക്കുക അതിനുള്ളിലേക്ക് തയ്യാറാക്കിയ ഫില്ലിംഗ് വച്ചുകൊടുത്ത് മടക്കി ഒട്ടിക്കുക. ശേഷംഒരു മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക ബ്രെഡ് പൊടിച്ചതും എടുത്തു വയ്ക്കുക ശേഷം ഓരോന്നും മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊതിഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുക.vredit : Fathimas curry world