Making Of Tasty Muringakaya Masala Curry : മുരിങ്ങക്കായ ഉപയോഗിച്ചുകൊണ്ട് മാത്രം ഒരു കറി നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ടോ ഇതുപോലെ ഗ്രേവി ഉള്ള മസാലക്കറി തയ്യാറാക്കാം ഇതിന്റെ രുചി നിങ്ങൾ പിന്നീട് ഒരിക്കലും മറക്കില്ല ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കാൽ കപ്പ് തേങ്ങ ചിരകിയതും 5 ചുവന്നുള്ളി രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു കഷണം കറുവപ്പട്ട എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക.
ചെറുതായി നിറം മാറി വരുമ്പോൾ ഒന്നര ടീസ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർത്ത് അരച്ച് എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക
ശേഷം അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ പെരുംജീരകം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക സവാള വഴന്നു വരുന്ന സമയത്ത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ പുളിവെള്ളം ചേർത്ത് കൊടുക്കുക.
ശേഷം അരച്ച് വെച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുത്ത് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുരിങ്ങക്കായ ചേർത്തു കൊടുക്കുക മീഡിയം വലിപ്പത്തിൽ അരിഞ്ഞെടുക്കുക. കറി നല്ലതുപോലെ കുറുകി വരുന്നത് വരെ അടച്ചുവെച്ച് വേവിക്കുക എണ്ണ എല്ലാം തെളിഞ്ഞു മസാലയെല്ലാം ഗ്രേവി പരുവത്തിൽ വറ്റി വരുന്നത് വരെ അടച്ചുവെച്ച് വേവിക്കുക. എല്ലാം ഭാഗമായതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen