നീലാകാശത്തെയും മേഘങ്ങളെയും വേണ്ടുവോളം ആസ്വദിച്ചുകൊണ്ട്, ഏറ്റവും പുതിയ ഹിമാലയൻ യാത്രയുടെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം. സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയായ ഗായത്രി സുരേഷിന് ഒരുപാട് വിമർശനങ്ങളും ട്രോളുകളും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തിനെ ഏറ്റവും പുതിയ ഹിമാലയൻ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എവിടെയും എപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും.
നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ ഗായത്രി സുരേഷ്, ബിഗ്ഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ മത്സരാർത്ഥികളായ റോബിനെയും ദിൽഷയെയും പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയലോകത്തെ തിരക്കുകൾ എല്ലാം മാറ്റിവെച്ചാണ് താരം ഹിമാലയൻ യാത്രക്ക് പുറപ്പെട്ടത്. ചുവന്ന ടീഷർട്ടും ജീൻസും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചിട്ടുള്ള ഗായത്രി സുരേഷിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഹിമാചൽ പ്രദേശ് ലേക്കാണ് താരം യാത്ര പോയിരിക്കുന്നത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾക്കുതാഴെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചന്ദേതർതാൽ തടാകക്കരയിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് മലയാള സിനിമയ്ക്ക് ചുവടുവെയ്ക്കുന്നത്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, നാം, ചിൽഡ്രൻസ് പാർക്ക്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിൽ പുറത്തിറങ്ങിയ ‘ഉത്തമി’ താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിനു മുമ്പ് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായത്രി സുരേഷ്, 2014 ൽ മിസ് കേരളയായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള നടി, തെലുങ്കു സിനിമയിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. 2021 ൽ തെലുങ്കിൽ പുറത്തിറങ്ങിയ ‘നേനു ലേനി നാ പ്രേമകഥ’ എന്ന സിനിമയിലൂടെയാണ് തെലുങ്ക് സിനിമ ലോകത്തേക്ക് ഗായത്രി സുരേഷ് പ്രവേശിച്ചത്.
View this post on Instagram