Making Of Mango Easy Recipe : പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു വെറൈറ്റി വിഭവം തയ്യാറാക്കാം ഇനിയും കഴിച്ചു നോക്കിയിട്ടില്ലാത്തവർ ഇന്ന് തന്നെ തയ്യാറാക്കൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒന്നോ രണ്ടോ മാങ്ങ എടുക്കുക ശേഷം അത് ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക
ശേഷം അതിലേക്ക് ആവശ്യമായ പച്ച മുളകും ഒരു സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഒരു തേങ്ങാപാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക
ശേഷം അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും നാലു മുളകും കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വറുത്ത് എടുക്കുക നിറം മാറി വരുമ്പോൾ അത് കറിയിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇതു മാത്രമേയുള്ളൂ
കുറഞ്ഞ സമയം കൊണ്ട് വളരെ രുചികരമായ ഒരു മാങ്ങ കറി തയ്യാറാർ. ഇതുപോലെ പച്ചമാങ്ങ ഉപയോഗിച്ച് കൊണ്ടുള്ള കറി നിങ്ങൾ ആരും തന്നെ കഴിച്ചു നോക്കിയിട്ടുണ്ടാവില്ല. എല്ലാവരും പച്ചമാങ്ങ കിട്ടുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ.. Credit : Lillys natural tips