Rice Flour Appam No Baking soda,yeast : സാധാരണ അപ്പം ഉണ്ടാക്കുന്നതിനായി പച്ചരി കുതിർത്ത് വെച്ച് തയ്യാറാക്കുകയാണ് പതിവ്. എന്നാൽ പച്ചരികുതിർക്കാൻ വയ്ക്കാൻ സമയമില്ലാത്ത വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെഅപ്പത്തിന്റെ മാവ് തയ്യാറാക്കാനുള്ള റെസിപ്പിയാണ് പരിചയപ്പെടുത്താൻ പോകുന്നത് കൂടാതെ ഇതിലേക്ക് ബേക്കിംഗ് സോഡയോ ഒന്നും ചേർക്കേണ്ടതില്ല.
ഇല്ലാതെ തന്നെ മാവ് വളരെയധികം കൃത്യമായി ലഭിക്കുന്നതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒന്നേകാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിനുശേഷം മൂന്ന് ടീസ്പൂൺ തൈര് ചേർക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കേണ്ടതാണ്. ശേഷം മാവ് പൊന്തി വരുന്നതിനുവേണ്ടി അടച്ചു വയ്ക്കേണ്ടതാണ്. ഒരു ആറുമണിക്കൂറിനുള്ളിൽ തന്നെ മാവ് നല്ലതുപോലെ ഭാഗമായി വരുന്നതായിരിക്കും.
പച്ചടി കുതിർത്ത് വയ്ക്കാൻ സമയമില്ലാത്ത വീട്ടമ്മമാർ തല ഉണ്ടാക്കി വയ്ക്കുക ശേഷം പിറ്റേദിവസം രാവിലെ എടുത്തു നോക്കുമ്പോൾ മാവ് തയ്യാറായി ഇരിക്കുന്നത് കാണാം. ശേഷം അപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. വളരെ ടേസ്റ്റിയും സോഫ്റ്റ് ആയ അപ്പം റെഡി. Credit : Mia kitchen