നമ്മളെല്ലാവരും തന്നെ വീട്ടിൽ അയൺ ബോക്സ് ഉപയോഗിക്കുന്നവരാണ് പലപ്പോഴും അയേൺ ബോക്സ് ഉപയോഗിക്കുന്നവർക്ക് ഒരു തവണയെങ്കിലും വസ്ത്രങ്ങൾ ഒട്ടിപ്പിടിച്ചു പോകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാകും ഇത്തരം അവസ്ഥകളിൽ നിങ്ങൾ എങ്ങനെയാണ് അയൺ ബോക്സ് വൃത്തിയാക്കാറുള്ളത്. സാധാരണ രീതിയിൽ തുണി ഉപയോഗിച്ച് തുടച്ചാൽ ഒന്നും തന്നെ ഈ പാടുകൾ പൂർണമായി പോകണമെന്നില്ല
അതുപോലെ തന്നെ വെള്ളം ഒഴിച്ച് കഴുകാനും സാധിക്കുന്നതല്ല അങ്ങനെയുള്ളപ്പോൾ എന്താണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പവഴി. ഇതാ ഒരു എളുപ്പവഴി നോക്കൂ ഇതിനുവേണ്ടി നമുക്ക് നിസാരമായ ഒരു സാധനം മാത്രം മതി അതിനായി പാരസെറ്റമോൾ ആണ് ആവശ്യമുള്ളത്. എല്ലാ വീടുകളിലും തന്നെ ഒരെണ്ണമെങ്കിലും ഉണ്ടാകാതെ ഇരിക്കില്ല.
ഉപയോഗിക്കേണ്ട കാലാവധി കഴിഞ്ഞ ഗുളിക ആയാലും ഉപയോഗിക്കാവുന്നതാണ് ആദ്യം തന്നെ ഇസ്തിരിപ്പെട്ടി ചൂടാക്കുക ചൂടായിരിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ ഗുളിക കൊണ്ട് ഉരച്ചു കൊടുക്കുക. ശേഷം ഉടനെ തന്നെ ഒരു തുണികൊണ്ട് തുടച്ച് എടുക്കുക അപ്പോൾ അഴകുകൾ എല്ലാം തന്നെ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
എത്ര വലിയ അഴുക്കുകൾ ആയാലും നിസ്സാരമായ സമയം കൊണ്ട് മാറ്റി പുതിയത് പോലെ ഉണ്ടാക്കാം. ഈയൊരു നിങ്ങൾ എല്ലാവർക്കും തന്നെ വളരെ ഉപകാരപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.. Credit : Malayali corner