നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ആരും തന്നെ ഉണ്ടാകില്ല നമ്മുടെ ജീവിതത്തെ നയിക്കുന്നതും ഇതുതന്നെയായിരിക്കും. എന്നെ നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കിട്ടുന്നതിനുവേണ്ടി ചെയ്യാൻ പറ്റുന്ന കുറച്ച് പ്രാർത്ഥനകളെ കുറിച്ചാണ് പറയാൻ പോകുന്നത് നമ്മൾ എല്ലാവരും തന്നെ ക്ഷേത്രദർശനം നടത്തുന്ന വ്യക്തികളാണ് നമ്മുടെ പ്രിയപ്പെട്ട ദേവി ദേവന്മാരുടെ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ദർശനങ്ങൾ നടത്തുന്നവരാണ്.
ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും പ്രധാന ദേവന്റെ മുൻപിലായി വാഹനം ഉണ്ടായിരിക്കണത് ഉദാഹരണത്തിന് ശിവക്ഷേത്രങ്ങളിൽ പോകുമ്പോൾ നന്ദിയുടെ രൂപം കാണാം ഗണപതിയുടെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ മൂഷികന്റെ രൂപം കാണാം. പലപ്പോഴും പലരും ഇതിനെ അവഗണിച്ചു പോവുകയാണ് ചെയ്യാറുള്ളത്.
പ്രധാന ദേവനെ പ്രാർത്ഥിക്കുന്നത് പോലെ തന്നെ നമ്മൾ ഈയൊരു പ്രതിഷ്ഠയും പ്രാർത്ഥിക്കേണ്ടതാണ്. ശിവക്ഷേത്രങ്ങളിലേക്ക് നമ്മൾ പോവുകയാണെങ്കിൽ നന്ദിയെ പ്രാർത്ഥിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി പ്രത്യേകിച്ച് പ്രാർത്ഥനകൾ ഒന്നുംതന്നെയില്ല ഓം നമശിവായ 12 പ്രാവശ്യം നന്ദിദേവനെ നോക്കി പ്രാർത്ഥിക്കുക എന്നതാണ്.
അതോടൊപ്പം തന്നെ നന്ദിക്ക് സമർപ്പിക്കുന്നതിന് വേണ്ടി കയ്യിൽ എന്തെങ്കിലും ഒന്ന് കരുതുക. മഞ്ഞ നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നത് വളരെ ഉത്തമമാണ്. അതിനുശേഷം കാതിൽ ഏതെങ്കിലും ഒരു കാര്യം നമ്മൾ ആഗ്രഹിച്ചു പറയുകയാണ് എങ്കിൽ അത് ഉറപ്പായും നടന്നിരിക്കുന്നതാണ്. കാരണം നന്ദിയോടെ നമ്മൾ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ നേരിട്ട് ശിവഭഗവാനിലേക്ക് എത്തുന്നത് ആയിരിക്കും. അപ്പോൾ എല്ലാവരും തന്നെ ശിവക്ഷേത്രങ്ങളിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories