ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നു വന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ ബേബി ശാലിനി എന്ന ശാലിനിയുടെ ഈ പഴയകാല ചിത്രം അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇപ്പോഴും സ്നേഹത്തോടെ ശാലിനിയെ ബേബി ശാലിനി എന്നാണ് എല്ലാവരും വിളിക്കാറ്.
1983 ലാണ് എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിലൂടെ തന്റെ അഞ്ചാമത്തെ വയസ്സിൽ കടന്നു വരുന്നത്. അന്ന് മുതലേ മലയാള സിനിമാ പ്രേക്ഷകരുടെ മകളായും കൊച്ചനുജത്തി ആയും മനസ്സിൽ സ്ഥാനം പിടിച്ച നടി ആണ് ശാലിനി. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി 1997 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ആദ്യമായി നായിക ആയി അഭിനയിച്ചു.
തങ്ങളുടെ ഇഷ്ട്ട താരത്തെ ഇരുകയ്യും നീട്ടി ആണ് ആരാധകർ സ്വീകരിച്ചത്. കുഞ്ചാക്കോ ബോബൻ ശാലിനി ജോഡി എല്ലാവർക്കും ഇഷ്ട്ടപ്പെട്ട ഒന്നായിരുന്നു. ഇവർ ഒന്നിച്ചഭിനയിച്ച നിറം എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. പിന്നീട് തമിഴിൽ മണിരത്നം സംവിധാനം ചെയ്ത അലയ്പ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി വേഷമിട്ടു. ചിത്രം വലിയ വിജയം ആയിരുന്നു.
ബാലസാരമായി ഇരിക്കുമ്പോൾ തന്നെ ആദ്യത്തെ ചിത്രത്തിലെ അഭിനയത്തിന്മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ആയിരുന്നു.2000 ൽ ആണ് ശാലിനി വിവാഹിതയാവുന്നത്. തമിഴ് സൂപ്പർ സ്റ്റാർ അജിത്തുമായി ആണ് ശാലിനിയുടെ വിവാഹം നടന്നത്. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഏകദേശം എൺപതിലേറെ ചിത്രങ്ങളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്.