രാവിലെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനായി പച്ചരിയും അരിപ്പൊടിയും ഇല്ലെങ്കിലും ഇതുപോലെ ദോശ ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായി റവയാണ് നമ്മൾ ഉപയോഗിക്കാൻ പോകുന്നത് ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് രണ്ട് കപ്പ് റവ ഇട്ടുകൊടുക്കുക
ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ ഈസ്റ്റ് ചേർക്കുക ശേഷം കണ്ടുപിടി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ടീസ്പൂൺ ഉപ്പ് ചേർക്കുക ശേഷം ഇവയെല്ലാം ചേർത്ത് വീണ്ടും കറക്കി എടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വീണ്ടും നല്ലതുപോലെ കറക്കിയെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.. ശേഷം മാവ് നല്ലതുപോലെ പൊന്തി വരുന്നതിനുവേണ്ടി അടച്ചുവയ്ക്കുക നാലുമണിക്കൂർ കൊണ്ട് തന്നെ മാവ് നന്നായി പൊന്തി വരുന്നതായിരിക്കും
ശേഷം പൊന്തിവന്ന മാവ് ചെറുതായി ഇളക്കി കൊടുക്കുക അതിനുശേഷം പാൻ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക. അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ വെന്ത് വന്നതിനുശേഷം പകർത്തി വയ്ക്കുക എല്ലാ അപ്പവും ഇതുപോലെ തന്നെ തയ്യാറാക്കുക തവി ഉപയോഗിച്ചുകൊണ്ട് പരത്താൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Mia kitchen