Making Of Tasty Fish Fry Recipe : മീൻ പൊരിച്ചെടുക്കുകയാണെങ്കിൽ അതിന്റെ മസാല വളരെ രുചികരമായി തന്നെ തയ്യാറാക്കണം മസാല മീനിലേക്ക് നല്ലതുപോലെ ഇറങ്ങിച്ചെന്നാൽ മാത്രമേ മീൻ കഴിക്കുന്നതിനും രുചി ഉണ്ടാവുകയുള്ളൂ. മീൻ പൊരിച്ചെടുക്കുമ്പോൾ രുചികരമായ അതിന്റെ മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു വലിയ കഷണം ഇഞ്ചി 12 വെളുത്തുള്ളി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം 10 ചുവന്നുള്ളി ചേർത്തു കൊടുക്കുക.
ശേഷം എരുവിന് ആവശ്യമായ വറ്റൽ മുളക് കുറച്ചുനേരം ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക അതിനുശേഷം വെള്ളം മാറ്റി വറ്റൽ മുളക് അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം കറിവേപ്പില ചേർക്കുക അര ടീസ്പൂൺ പെരുംജീരകം വളരെ കുറച്ച് മാത്രം വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക ഒട്ടും തന്നെ ലൂസ് ആയി പോകാൻ പാടുള്ളതല്ല അതിനുശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം വെറുക്കാൻ എടുക്കുന്ന മീൻ എടുത്ത് അതിലേക്ക് മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക നന്നായി പൊതിഞ്ഞ് എടുക്കേണ്ടതാണ് ശേഷം ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റിവെക്കുക മസാല തേക്കുമ്പോൾ കുറച്ചു മസാല അതിൽ നിന്നും മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് കറിവേപ്പിലയും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക ശേഷം അതിനു മുകളിലായി മസാല പുരട്ടി വച്ചിരിക്കുന്ന മീൻ വച്ചു കൊടുക്കുക.
രണ്ട് ഭാഗം നല്ലതുപോലെ ബന്ധുക്കഴിഞ്ഞതിനു ശേഷം ബാക്കി വരുന്ന എണ്ണയിലേക്ക് മാറ്റിവച്ചിരിക്കുന്ന മസാല ഇട്ടുകൊടുത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക അതിന്റെ നിറമെല്ലാം മാറി ഗ്രേവി പരുവത്തിൽ ഭാഗമായി വരുമ്പോൾ അതിലേക്ക് കുറച്ചു കറിവേപ്പിലയും മുക്കാൽ ടീസ്പൂൺ വിനാഗിരിയും ഒഴിച്ച് വറുത്ത് വച്ചിരിക്കുന്ന മീൻ ചേർത്ത് പൊതിഞ്ഞ് എടുക്കുക. മീൻ മസാലയും നല്ലതുപോലെ പൊതിയേണ്ടതാണ് ശേഷം നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ പകർത്തി വയ്ക്കുക. Credit : Fathimas curry world