Making Of Instant Tasty Unniyappam : ഉണ്ണിയപ്പം തയ്യാറാക്കാൻ ഇനി വെറും 5 മിനിറ്റ് മാത്രം മതി. ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാക്കില്ല നിങ്ങൾ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറായി കിട്ടുന്നതായിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കിലോ ശർക്കര മൂന്നു കപ്പ് വെള്ളമൊഴിച്ച് പാനിയാക്കി എടുക്കുക കാൽ കപ്പ് പഞ്ചസാര ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് കുറച്ച് ഏലക്കായ കൂടി ചേർത്ത് പൊടിക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് വറുക്കാത്ത അരിപ്പൊടി എടുക്കുക അതിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ ചേർക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ചെറിയ ചൂടിൽ ശർക്കര പാനി ചേർത്ത് കൊടുക്കുക ഒട്ടും തന്നെ കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും പൊടിച്ചത് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം കുറച്ചു തേങ്ങാക്കൊത്ത് ഇട്ട് വറുത്തെടുക്കുക അതിലേക്ക് കുറച്ച് കറുത്ത എള്ളും കൂടി ചേർത്ത് മാവിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം ഒരു ടീസ്പൂൺ വെള്ളത്തിൽ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് യോജിപ്പിച്ചതിനുശേഷം .
അതും മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ അടുത്തതായി ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഓരോ കുഴിയിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക നല്ലതുപോലെ പാകമാകുമ്പോൾ എടുത്തു മാറ്റുക. ഉണ്ണിയപ്പം റെഡി. Credit : sruthis kitchen