Making OF Tasty Vada Using Rice Flour : സാധാരണ നമ്മൾ ഉഴുന്ന് ഉപയോഗിച്ചുകൊണ്ട് വട തയ്യാറാക്കുന്നത് കണ്ടിരിക്കും അതുപോലെ കഴിച്ചു നോക്കിയിട്ടും ഉണ്ടാകും വളരെ ക്രിസ്പി ആയതും സോഫ്റ്റ് ആയതുമായ വട ആയിരിക്കും ഉഴുന്നുകൊണ്ട് തയ്യാറാക്കുന്നതിൽ ലഭിക്കുന്നത് എന്നാൽ അതേ രീതിയിൽ തന്നെ കൂടുതൽ രുചികരമായി നമുക്ക് അരിപ്പൊടിയിൽ വട തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .
അതിനായി ആദ്യം തന്നെ ഒരു കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് പച്ചമുളക് ആവശ്യത്തിന് ഒന്നര ഗ്ലാസ് വെള്ളം എന്നിവ ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം പാൻ ചൂടാക്കി നന്നായി കുറുക്കി എടുക്കുക.
നല്ലതുപോലെ കുറുകി അരിപ്പൊടി മാവ് പരുവത്തിലായി വരേണ്ടതാണ് അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം അതിലേക്ക് കുറച്ച് കുരുമുളകുപൊടിയും ഒരു സവാള ചെറുതായി അരിഞ്ഞതും കുറച്ചു മല്ലിയില കറിവേപ്പില ചെറുതായി അരിഞ്ഞതും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം കുറച്ചു സമയം അടച്ചുവെക്കുക അതുകഴിഞ്ഞ് രണ്ട് കൈകളിലും കുറച്ച് എണ്ണ തടവിയതിന് ശേഷം തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് എടുത്ത് ഉരുട്ടിയെടുക്കുക ശേഷം ചെറുതായി പരത്തി നടുവിൽ ഒരു ഹാൾ ഇട്ടുകൊടുക്കുക. രുചികരമായ വട തയ്യാറാർ ശേഷം ഒരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. വട ഇനി ഇതുപോലെ തയ്യാറാക്കു. Video credit : mia kitchen