Making Of Tasty Potato Fry : ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ചൂട് ചോറിന്റെ കൂടെ കഴിക്കാനും അല്ലെങ്കിൽ വെറുതെ കഴിക്കാനും വളരെ രുചികരമായ ഉരുളൻ കിഴങ്ങ് വറുത്തത് തയ്യാറാക്കാം. സാധാരണ ഒരു വറുത്ത ഉരുളൻ കിഴങ്ങ് അല്ല ഇത് വളരെ രുചികരമായ ഒന്നാണ് അതുകൊണ്ടുതന്നെ ഒരു പ്രാവശ്യമെങ്കിലും ഇത് തയ്യാറാക്കി നോക്കണം. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് ഒരു ടീസ്പൂൺ ഉഴുന്ന് എന്നിവ ചേർത്ത് മൂപ്പിക്കുക ശേഷം മൂന്ന് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്ത വഴറ്റുക അതിലേക്ക് നാല് ഉരുളൻ കിഴങ്ങ് വളരെ കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കുക.
ഉരുളക്കിഴങ്ങ് വരുന്നതിന് വേണ്ടി കുറച്ച് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്ത് വന്നതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക .
ആവശ്യമെങ്കിൽ അടച്ചുവെച്ച് വേവിക്കാവുന്നതാണ്. ഉരുളൻ കിഴങ്ങിലേക്ക് മസാല എല്ലാം നല്ലതുപോലെ യോജിച്ച് വന്നതിനുശേഷം ഒരു നുള്ള് കായപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വീണ്ടും രണ്ടുമിനിറ്റ് ഇളക്കി യോജിപ്പിക്കുക അതിനുശേഷം പകർത്തി വയ്ക്കുക. രുചികരമായ ഉരുളൻ കിഴങ്ങ് വറുവൽ തയ്യാർ. Credit : Shamees kitchen