നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് കാര്യവും നടന്നു കിട്ടാൻ ഗുരുവായൂരപ്പന്റെ ചിത്രം വീട്ടിൽ ഇതുപോലെ വച്ച് പ്രാർത്ഥിക്കു.

തന്റെ ഭക്തരെ എല്ലാവരെയും എപ്പോഴും സംരക്ഷിക്കുന്ന ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനേ പ്രാർത്ഥിച്ചാൽ ഭഗവാനെ വിളിച്ചാൽ ഓടിയെത്തി സഹായ വർഷം ചൊരിയുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും കണ്ണൻ. ഒരു പ്രാവശ്യമെങ്കിലും ഭഗവാന്റെയും അത്ഭുതം ജീവിതത്തിൽ നടക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തോടെ നമ്മുടെ എല്ലാ ആഗ്രഹങ്ങളും സന്തോഷത്തോടുകൂടി നടന്ന് കിട്ടുന്നതിനുവേണ്ടി വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

തുടർച്ചയായി 30 ദിവസം മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന എത്ര വലിയ കാര്യമായാലും നടന്നിരിക്കും. ഇടവമാസം ഒന്നാം തീയതി വരാൻ പോവുകയാണ് അന്നേദിവസം മുതൽ അടുത്ത മലയാള മാസം ഒന്നാം തീയതി വരെ നിങ്ങൾക്ക് തുടർച്ചയായി ചെയ്യാവുന്നതായിരിക്കും.. അതിനായി ചെയ്യേണ്ടത് ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ കഴുകി വൃത്തിയാക്കിയ ശുദ്ധിയോടെ വിളക്ക് വയ്ക്കുന്നതിനോടൊപ്പം മൂന്ന് ചിരാത് വിളക്കുകൾ കൂടി കത്തിച്ചു വയ്ക്കുക.

ഒരു വിളക്ക് വെക്കേണ്ടത് ഭഗവാന്റെ ചിത്രത്തിന്റെ മുൻപിൽ. രണ്ടാമത് വീടിന്റെ പ്രധാന വാതിലിന്റെ പടിയിൽ. അകത്തേക്ക് കയറുമ്പോൾ ഇടതുവശത്ത് കത്തിക്കുക. മൂന്നാമത് വീടിന്റെ മുന്നിലുള്ള തുളസി തറയിൽ അല്ലെങ്കിൽ വീടിന്റെ മുന്നിലുള്ള തുളസിയുടെ ചുവട്ടിൽ കത്തിച്ചു വയ്ക്കുക. തുളസി തറയിൽ വയ്ക്കുന്നത് ഭഗവാനെ സ്വീകരിക്കാൻ.

പടിയിൽ വയ്ക്കുന്നത് ഭഗവാനെ സ്വീകരിച്ച് വീട്ടിലേക്ക് കയറ്റുന്നതിനും ഭഗവാന്റെ മുൻപിൽ ചിരാതെ കത്തിക്കുന്നത് ഭഗവാനെ സന്തോഷത്തോടെ സ്വീകരിച്ച് ഇരുത്തുന്നതിന് വേണ്ടിയും. ഈ മൂന്ന് വിളക്കുകൾ മുടങ്ങാതെ കൃത്യ സ്ഥാനത്ത് കത്തിച്ചു വയ്ക്കുക. നിങ്ങളുടെ മനസ്സിലും വീട്ടിലും ഭഗവാന്റെ സാന്നിധ്യം ഉണ്ടാവുകയും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഫലപ്രദമായി നടക്കുകയും ചെയ്യുന്നതായിരിക്കും ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുകയും ചെയ്യും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *